- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ സ്വീകരണത്തില്‍ പങ്കെടുക്കാതെ ചീഫ് സെക്രട്ടറിയും ഡിജിപിയും

മുംബൈ: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നല്‍കിയ സ്വീകരണത്തില്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയും ഡിജിപിയും പങ്കെടുക്കാത്തത് വിവാദമായി. മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് ബി ആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തിയ ശേഷം ആദ്യമായാണ് നാട്ടിലെത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ അഭാവം ചീഫ് ജസ്റ്റിസ് തന്നെയാണ് ചൂണ്ടിക്കാട്ടിയത്.
'മഹാരാഷ്ട്രയില്‍ നിന്നുള്ള ചീഫ്ജസ്റ്റിസ് വന്നപ്പോള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും സിറ്റി പോലിസ് കമ്മീഷണറും വന്നില്ല. അത് ശരിയാണോ അല്ലയോ എന്നതിനെക്കുറിച്ച് അവര്‍ ചിന്തിക്കണം.''-അദ്ദേഹം പറഞ്ഞു. ''പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. ജനാധിപത്യത്തിലെ മൂന്നു തൂണുകള്‍ (നിയമ നിര്‍മാണസഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി) പരസ്പരം ബഹുമാനിക്കണം എന്റെ സ്ഥാനത്ത് മറ്റൊരാളാണെങ്കില്‍ ഭരണഘടനയുടെ 142ാം അനുഛേദം നടപ്പാക്കാന്‍ ശ്രമിക്കും.''- അദ്ദേഹം വിശദീകരിച്ചു.
എന്തു കേസിലും നീതി ഉറപ്പാക്കാന്‍ മതിയായ ഉത്തരവുകള്‍ ഇറക്കാന്‍ 142ാം അനുഛേദം സുപ്രിംകോടതിക്ക് അധികാരം നല്‍കുന്നുണ്ട്. വ്യക്തികളെ ഹാജരാക്കാനുള്ള അധികാരവും ഈ അനുഛേദം കോടതിക്ക് നല്‍കുന്നു.
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ബുദ്ധിസ്റ്റ് ചീഫ്ജസ്റ്റിസാണ് ബി ആര്‍ ഗവായ്. മേയ് 14നാണ് ഇന്ത്യയുടെ 52ാം ചീഫ്ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റത്.
RELATED STORIES
യുപിയിലെ മിര്‍സാപൂരില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു
10 Jun 2025 10:28 AM GMTആര്‍സിബി വിക്ടറി പരേഡിനിടെ 11 പേര് മരിച്ച സംഭവം; ആര്‍സിബി...
10 Jun 2025 10:20 AM GMTയുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരേ നടന്ന അതിക്രമം; ...
10 Jun 2025 10:01 AM GMTഇത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസം; ഫ്രീഡം ഫ്ളോട്ടില്ലയെ പരിഹസിച്ച്...
10 Jun 2025 9:39 AM GMTകാലവര്‍ഷം വീണ്ടും സജീവമാകും
10 Jun 2025 9:13 AM GMTചരക്കുകപ്പല്‍ അപകടം; കോഴിക്കോട് മുതല്‍ കൊച്ചി തീരം വരെ ജാഗ്രതാ...
10 Jun 2025 8:27 AM GMT