Sub Lead

ആഫ്രിക്കയില്‍ ചൈനീസ് വൈദ്യത്തിന് പ്രചാരമേറി; വന്യജീവി വേട്ടക്കും

ചൈനീസ് മരുന്നുകളില്‍ ഉപയോഗിക്കാനായി കണ്ടാമൃഗങ്ങളുടെ കൊമ്പ് വ്യാപകമായി ഉപയോഗിക്കാറുണ്ട്. പുള്ളിപുലികളും ഈനാമ്പേച്ചികളുമെല്ലാം ചൈനീസ് ഓഷധങ്ങളിലെ ചേരുവകളായതിനാല്‍ ഇവയെയെല്ലാം വേട്ടായാടപ്പെടുന്നത് ആഫിക്കന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്

ആഫ്രിക്കയില്‍ ചൈനീസ് വൈദ്യത്തിന് പ്രചാരമേറി; വന്യജീവി വേട്ടക്കും
X

ചൈനീസ് പാരമ്പര്യ വൈദ്യത്തിനും മരുന്നിനും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രചാരണമേറിയതോടെ വെട്ടിലായത് കണ്ടാമൃഗവും ഈനാമ്പേച്ചിയം ഉള്‍പ്പെടേയുള്ള ജീവികളാണ്. ചൈനീസ് മരുന്നുകളില്‍ ഉപയോഗിക്കാനായി കണ്ടാമൃഗങ്ങളുടെ കൊമ്പ് വ്യാപകമായി ഉപയോഗിക്കാറുണ്ട്. പുള്ളിപുലികളും ഈനാമ്പേച്ചികളുമെല്ലാം ചൈനീസ് ഓഷധങ്ങളിലെ ചേരുവകളായതിനാല്‍ ഇവയെയെല്ലാം വേട്ടായാടപ്പെടുന്നത് ആഫിക്കന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആഭ്യന്തര ഉപയോഗത്തിന് പുറമെ വിദേശങ്ങളിലേക്ക് കയറ്റി കൊണ്ടുപോകുന്നതിനായും വേട്ടയാടല്‍ നടക്കുന്നതായുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.


ചൈനയുടെ 'ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭ' ത്തിന്റെ ഭാഗമായി ചൈനീസ് പാരമ്പര്യ ചികില്‍സാ രീതിക്ക് ലോകത്ത്പ്രചാരം നല്‍കുകയാണ്. ഇതിന്റെ ഭാഗമായി ലോകവ്യാപകമായി പാരമ്പര്യ ചൈനീസ് വൈദ്യശാലകള്‍ തുറന്നുകൊണ്ടിരിക്കുകയാണ്. അക്യുപങ്ചര്‍ ചികില്‍സകളും പ്രചരിക്കുന്നുണ്ട്. പാരമ്പര്യ ഒഷധങ്ങളില്‍ ചേര്‍ക്കുന്നതിനായി വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൊല്ലുന്നത് നിരോധിച്ച് കൊണ്ട് 1993ല്‍ തന്നെ നിയമം കൊണ്ട് വന്നിരുന്നു. എന്നാല്‍ 2018 ചൈന ഈ നിരോധനം പിന്‍വലിച്ചു. 200 ബില്ല്യന്‍ ഡോളറിന്റെ ബിസിനസാണ് പ്രതിവര്‍ഷം ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചൈന നടത്തിക്കൊണ്ടിരിക്കുന്നത്.


2009 മുതല്‍ ആഫ്രക്ക ഏറ്റവുമധികം വ്യാപാരം നടത്തുന്നത് ചൈനയുമായിട്ടാണ്. ഈ വല്യാപാര ബന്ധത്തെ മുന്‍ നിര്‍ത്തിയാണ് ചികില്‍സ വ്യാപകമാക്കുന്നത്. വന്യ ജീവികളെ ഭഷണമായി ഉപയോഗിക്കുന്ന കാര്യത്തില്‍ നേരത്തെ തന്ന ചൈന മുന്‍ പന്തിയിലാണ്. പാമ്പ്, ഗിനിപന്നി, മടമുഴല്‍, എലി, തവള,പൂച്ച, വെരുഗ്, തേള്‍, ചിലന്തി, പക്ഷികള്‍ തുടങ്ങി എല്ലാതരം ജീവികളെയും ഇവര്‍ ഭക്ഷണത്തിനായി ഉപയോഗിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം വന്യ മൃഗങ്ങളില്‍ നന്നാണ് വുഹാന്‍ മാര്‍ക്കറ്റില്‍ കൊറോണ പടര്‍ന്നതെന്ന അഭ്യൂഹവും പരന്നിരുന്നു.


ചൈന ആഫ്രക്കന്‍ കൊഓപ്പറേഷന്റെ ഭാഗമായി ചൈനീസ് പാരമ്പര്യ ചികില്‍സ പ്രബല്ല്യത്തില്‍ കൊണ്ടുവരാന്‍ രുങഅങുകയാണ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍. സൗത്ത് ആഫ്രിക്ക, കാമറൂണ്‍, ടാന്‍സാനിയ, ടോഗോ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം ചൈനീസ് വൈദ്യപ്രചാരണത്തിനായി ചൈനയുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു. വന്യ ജീവികളെ ഉപയോഗിക്കുന്ന മരുന്നുകളുടെ പ്രചാരണം വര്‍ദ്ധിക്കുന്നത് ജൈവ വൈവിധ്യത്തെ ബാധിക്കുമെന്നു വിമര്‍ശകര്‍ പറയുന്നു.

Next Story

RELATED STORIES

Share it