മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരേ കേസെടുത്തു
ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയതിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ പോലിസ് കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തത്.സിപിഎം പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം പരാതി നല്കിയ ഡിവൈഎഫ്ഐ നേതാവിനെ പോലിസ് വിളിച്ച് വരുത്തി വിശദമായ മൊഴി എടുത്തതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.പരാമര്‍ശം മോശമായി തോന്നിയിട്ടില്ലെന്നും,അത് മലബാറിലെ സാധാരണ പ്രയോഗമാണെന്നും സുധാകരന് പറഞ്ഞിരുന്നു.തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. ഇത് എല്‍ഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാല്‍ 10 വോട്ട് കൂടുതല്‍ കിട്ടുമെന്നും സുധാകരന് പറഞ്ഞു.
പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നതായി സുധാകരന് പിന്നീട് പറഞ്ഞു.സംസ്ഥാനത്ത് ഭരണം സ്തംഭിച്ച് നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തിട്ടില്ല. ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സര്‍ക്കാര്‍ പണം ചെലവഴിച്ചു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്.അത് മോശമായി തോന്നിയെങ്കില്‍ ആ പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് സുധാകരന് പിന്നീട് വ്യക്തമാക്കിയിരുന്നു.ഈ വിഷയം തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടത് പക്ഷം ഉപയോഗിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് പോലിസ് സുധാകരന് എതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും. കെ സുധാകരന് സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. യുഡിഎഫിന്റെ നടപടി അപലപനീയമാണെന്നും ഇപി ജയരാജന് പറഞ്ഞു.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട്; വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ്...
6 Sep 2024 12:34 PM GMTവൈദ്യുതി ചാര്‍ജ് വര്‍ധന: എസ് ഡിപി ഐ നിവേദനം നല്കി
5 Sep 2024 5:13 PM GMT'ആ ദിവസം എനിക്കൊപ്പം'; നിവിന്‍പോളിക്കെതിരായ ലൈംഗികാതിക്രമ പരാതി തള്ളി...
5 Sep 2024 5:07 PM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്; വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരടങ്ങുന്ന...
5 Sep 2024 6:38 AM GMTനിവിന്‍ പോളിക്കെതിരേ പീഡനക്കേസ്; ആകെ ആറു പ്രതികള്‍
3 Sep 2024 3:00 PM GMTസിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല; പ്രതികരണം ഫേസ്ബുക്കിലൊതുക്കി...
1 Sep 2024 9:20 AM GMT