Sub Lead

യുവനടിയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ; മാര്‍ട്ടിന്‍ ആന്റണിക്കെതിരേ കേസ്

യുവനടിയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ; മാര്‍ട്ടിന്‍ ആന്റണിക്കെതിരേ കേസ്
X

തൃശ്ശൂര്‍: ഓടിക്കൊണ്ടിരിക്കുന്ന കാറിലിട്ട് ലൈംഗികമായി പീഡിപ്പിച്ച യുവനടിയുടെ പേര് വെളിപ്പെടുത്തിയതിന് പ്രതിക്കെതിരേ കേസെടുത്തു. യുവനടിയെ പീഡിപ്പിച്ചതിന് വിചാരണക്കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച മാര്‍ട്ടിന്‍ ആന്റണിക്കെതിരെയാണ് കേസ്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനുമെതിരേയാണ് തൃശ്ശൂര്‍ സിറ്റി പോലിസ് കേസെടുത്തത്. പേര് വെളിപ്പെടുത്തുന്നതിന് പുറമേ, നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നു. തൃശ്ശൂര്‍ റേഞ്ച് ഡിഐജിക്ക് ലഭിച്ച പരാതി തൃശ്ശൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍ക്ക് കൈമാറി. പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അതേസമയം, യുവനടിക്കേസുമായി ബന്ധപ്പെട്ട മറ്റു കേസുകള്‍ കോടതി ഇന്ന് പരിഗണിക്കും. ദിലീപ് കുറ്റവാളിയല്ലെന്ന് പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരെ അതിജീവിത നല്‍കിയ പരാതിയും കേസിനെ കുറിച്ച് 'മീഡിയ ട്രയല്‍' നടത്തിയ ചാനലുകള്‍ക്കെതിരേ ദിലീപും മറ്റും നല്‍കിയ കേസുകളുമാണ് കോടതി പരിഗണിക്കുക. വിചാരണവേളയിലെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് ദിലീപിന്റെ ഹര്‍ജി.

Next Story

RELATED STORIES

Share it