Sub Lead

ഇതെന്ത് ഭ്രാന്ത് ? : ഹരിയാന തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനെ കുറിച്ച് ബ്രസീലിയന്‍ മോഡല്‍ ലാരിസ

ഇതെന്ത് ഭ്രാന്ത് ? : ഹരിയാന തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനെ കുറിച്ച് ബ്രസീലിയന്‍ മോഡല്‍ ലാരിസ
X

റിയോ ഡി ജനീറോ: ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ് ഭാഷയില്‍ സംസാരിക്കുന്ന വീഡിയോയും അവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചു.

''കൂട്ടുകാരേ, ഞാന്‍ ഒരു തമാശ പറയാന്‍ പോകുന്നു. അത് വളരെ ഭയാനകമാണ്! നമ്മള്‍ എന്റെ പഴയ ചിത്രമാണോ ഉപയോഗിക്കുന്നത്? എന്റെ ഫോട്ടോ പഴയതാണ്; ഞാന്‍ ചെറുപ്പമായിരുന്നു. അവര്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ എന്റെ ചിത്രം ഉപയോഗിക്കുന്നു, പരസ്പരം പോരടിക്കാന്‍ എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നു. എത്ര ഭ്രാന്താണെന്ന് നോക്കൂ!. അത് അസംബന്ധവും അപ്രതീക്ഷിതവുമാണ്'''- ലാരിസ വീഡിയോയില്‍ പറഞ്ഞു. ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ടര്‍ തന്റെ ഓഫിസിലേക്ക് വിളിക്കുകയും ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടി ഇന്‍സ്റ്റാഗ്രാമില്‍ ബന്ധപ്പെടുകയും ചെയ്തതായി ലാരിസ വെളിപ്പെടുത്തി.

ലാരിസയുടെ ചിത്രം ഉപയോഗിച്ച് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 തവണ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇന്നലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ബ്രസീലിയന്‍ മോഡലും രംഗത്ത് എത്തിയത്.

Next Story

RELATED STORIES

Share it