Sub Lead

എസ്‌ഐആര്‍ ക്യാംപിനിടെ മുണ്ട് പൊക്കികാണിച്ച് ബിഎല്‍ഒ; ചുമതലയില്‍ നിന്ന് മാറ്റി

എസ്‌ഐആര്‍ ക്യാംപിനിടെ മുണ്ട് പൊക്കികാണിച്ച് ബിഎല്‍ഒ; ചുമതലയില്‍ നിന്ന് മാറ്റി
X

മലപ്പുറം: തിരൂരില്‍ എസ്ഐആറുമായി ബന്ധപ്പെട്ട എന്യൂമറേഷന്‍ ഫോം വിതരണ ക്യാംപിനിടെ അശ്ലീലപ്രദര്‍ശനം നടത്തിയ ബിഎല്‍ഒയ്ക്കെതിരെ നടപടി. തവനൂര്‍ മണ്ഡലം 38-ാം നമ്പര്‍ ആനപ്പടി വെസ്റ്റ് എല്‍പി സ്‌കൂള്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവനെ ചുമതലയില്‍നിന്നും ജില്ലാ കലക്ടര്‍ മാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രായമുള്ളവരടക്കം വെയിലത്ത് വരിയില്‍ നില്‍ക്കുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. എന്യൂമറേഷന്‍ ഫോം വീട്ടില്‍ കൊണ്ടുവന്ന് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസറോട് പറയാനാണ് ബിഎല്‍ഒ മറുപടി നല്‍കിയത്. നാട്ടുകാര്‍ വീഡിയോ എടുക്കുന്നത് കണ്ട് ഉദ്യോഗസ്ഥനും ഫോണ്‍ എടുത്ത് വീഡിയോ പകര്‍ത്തിയിരുന്നു. പിന്നീട് ബിഎല്‍ഒ എഴുന്നേറ്റ് നിന്ന് കാമറയ്ക്ക് നേരെ മുണ്ട് ഉയര്‍ത്തികാണിക്കുകയായിരുന്നു. ചെറിയ പരപ്പൂര്‍ എഎംഎല്‍പി സ്‌കൂള്‍ അധ്യാപിക പ്രസീനയ്ക്കാണ് പുതിയ ബിഎല്‍ഒ ചുമതല.

Next Story

RELATED STORIES

Share it