- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ആദിവാസികള്‍ക്ക് ഏകീകൃത സിവില്‍ കോഡില്ല, കുടിയേറ്റക്കാരെ പുറത്താക്കും'; പ്രകടനപത്രികയുമായി ജാര്‍ഖണ്ഡ് ബിജെപി
കുടിയേറ്റക്കാര്‍ പെണ്‍കുട്ടികളെ വശീകരിച്ച് തട്ടിക്കൊണ്ടു പോവുന്നത് വര്‍ധിച്ചുവരുകയാണെന്നും അമിത്ഷാ ആരോപിച്ചു.

റാഞ്ചി: ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്ക് ഏകീകൃത സിവില്‍കോഡ് ബാധകമാക്കില്ലെന്ന് ബിജെപി പ്രകടനപത്രിക. ആദിവാസി പ്രദേശങ്ങളിലെ കുടിയേറ്റക്കാരെ പുറത്താക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രകടനപത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നതാണ് നിലപാടെങ്കിലും ആദിവാസികളുടെ സാംസ്‌കാരിക സ്വത്വം നിലനിര്‍ത്തുകയും വേണം. അതിനാല്‍ സാന്താള്‍ അടക്കമുള്ള ആദിവാസികളെ ഏകീകൃത സിവില്‍കോഡില്‍ നിന്ന് ഒഴിവാക്കും.
കുടിയേറ്റക്കാര്‍ പെണ്‍കുട്ടികളെ വശീകരിച്ച് തട്ടിക്കൊണ്ടു പോവുന്നത് വര്‍ധിച്ചുവരുകയാണെന്നും അമിത്ഷാ ആരോപിച്ചു. അതിനാല്‍, ആദിവാസികളുടെ ജനസംഖ്യ കുറഞ്ഞുവരുകയാണ്. അതേസമയം, കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ജാര്‍ഖണ്ഡിന്റെ സവിശേഷമായ സംസ്‌കാരം ഇല്ലാതാവും. ജോലിയും പെണ്‍മക്കളും ഭൂമിയും നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് തടയാന്‍ ബിജെപിക്ക് കഴിയും. അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ വീതം നല്‍കുമെന്നും അമിത്ഷാ വാഗ്ദാനം ചെയ്തു.
രണ്ട് ഘട്ടമായാണ് ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം നവംബര്‍ 13നും രണ്ടാം ഘട്ടം 20നും നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.







