Sub Lead

താലിബാന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ ബൈഡന്‍ തയ്യാറാകണം: മധ്യസ്ഥന്‍ സല്‍മേയ് ഖലീല്‍ സാദ്

അമേരിക്കയുള്‍പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിച്ച് വികസനത്തിനും ദാരിദ്ര്യ നിര്‍മ്മര്‍ജനത്തിനും താലിബാന്‍ സര്‍ക്കാറിനെ സഹായിക്കണമെന്ന് ഖലീല്‍ സാദ് ആവശ്യപ്പെട്ടു

താലിബാന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ ബൈഡന്‍ തയ്യാറാകണം: മധ്യസ്ഥന്‍ സല്‍മേയ് ഖലീല്‍ സാദ്
X

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ അടിസ്ഥാനപരവും സാമ്പത്തികവുമായ തകര്‍ച്ചയെ മറികടക്കാന്‍ താലിബാന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ ബൈഡന്‍ ഭരണകൂടം തയ്യാറാകണമെന്ന് യുഎസ് മധ്യസ്ഥന്‍ സല്‍മേയ് ഖലീല്‍ സാദ്. 20വര്‍ഷം നീണ്ട യുഎസ് സൈനിക സാനിധ്യ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറു്‌നതുമായി ബന്ധപ്പെട്ട താലിബാനുമായി നടത്തിയ ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിച്ചത് സല്‍മേയ് ഖലീല്‍ സാദാണ്.


മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ഭരണ പരാജയമാണ് കാബൂളിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലിബാന്‍ സൈന്യം കാബൂള്‍ പിടിച്ചടക്കിയതു മുതല്‍ രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. നിരവധിയാളുകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പാലായനം ചെയ്തുകൊണ്ടിരിക്കുന്നത്. അമേരിക്കയുള്‍പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനും ദാരിദ്ര്യ നിര്‍മ്മര്‍ജനത്തിനും താലിബാന്‍ സര്‍ക്കാറിനെ സഹായിക്കണമെന്ന് ഖലീല്‍ സാദ് ആവശ്യപ്പെട്ടു.


മാനുഷിക പരിഗണ നല്‍കി അഫ്ഗാനിന്റെ പ്രതിസന്ധി പരഹരിക്കാന്‍ ലോക രാജ്യങ്ങള്‍ സഹായം നല്‍കണമെന്ന് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി മുല്ല അമീര്‍ ഖാന്‍ മുത്തഖി ഈയിടെ ആവശ്യപ്പെട്ടിരുന്നു. മോസ്‌കോയിലും ദോഹയിലും നടന്ന സമവായ ചര്‍ച്ചകളില്‍ മുഴുവന്‍ അഫ്ഗാന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ പുന സംഘാടനം നടത്താന്‍ താലിബാന്‍ ശ്രമം നടത്തിയിരുന്നു. സാമ്പത്തിക ഉപരോധത്തിലൂടെ വിദേശ ബാങ്കുകളിലുള്ള അഫ്ഗാനിസ്ഥാന്റെ കോടിക്കണക്കിന് ഡോളര്‍ യുഎസ് അടക്കമുള്ളവര്‍ തടഞ്ഞുവച്ചിരിക്കുകയാണ്.KABIL

Next Story

RELATED STORIES

Share it