Sub Lead

ബാനു മുഷ്താഖിന് ബുക്കര്‍ ഇന്റര്‍നാഷനല്‍ പ്രൈസ്; ആയിരം മിന്നാമിനുങ്ങുകള്‍ ആകാശത്തെ പ്രകാശിപ്പിച്ച നിമിഷമെന്ന് ബാനു

ബാനു മുഷ്താഖിന് ബുക്കര്‍ ഇന്റര്‍നാഷനല്‍ പ്രൈസ്; ആയിരം മിന്നാമിനുങ്ങുകള്‍ ആകാശത്തെ പ്രകാശിപ്പിച്ച നിമിഷമെന്ന് ബാനു
X

ലണ്ടന്‍: കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അഡ്വ. ബാനു മുഷ്താഖിന് ഇന്റര്‍നാഷനല്‍ ബുക്കര്‍ െ്രെപസ്. 'ഹാര്‍ട്ട് ലാംപ്' എന്ന ചെറുകഥാസമാഹാരമാണ് സമ്മാനാര്‍ഹമായത്. മറ്റു ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ക്കാണു ബുക്കര്‍ ഇന്റര്‍നാഷനല്‍ സമ്മാനം (55 ലക്ഷം രൂപ) നല്‍കുക. മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. രചയിതാവിനും വിവര്‍ത്തനം ചെയ്യുന്നയാള്‍ക്കുമായി തുക പങ്കിട്ടു നല്‍കും.

ബാനുവിന്റെ തന്നെ ആത്മാംശത്തില്‍നിന്നു പകര്‍ത്തിയ മുസ്‌ലിം സ്ത്രീയനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് 'ഹാര്‍ട്ട് ലാപ്' എന്ന കഥാസമാഹാരത്തിലുള്ളത്. 1990 മുതല്‍ 2023 വരെ മൂന്നു പതിറ്റാണ്ടുകളില്‍ എഴുതിയ കഥകളില്‍നിന്നു തിരഞ്ഞെടുത്ത 12 എണ്ണം.

ആകാശത്തെ ആയിരം മിന്നാമിനുങ്ങുകള്‍ ഒരുമിപ്പിച്ച് പ്രകാശിപ്പിക്കുന്ന നിമിഷമാണ് ഇതെന്ന് ലണ്ടനിലെ ടേറ്റ് മോഡേണില്‍ പ്രൈസ് ഏറ്റുവാങ്ങിയ ശേഷം ബാനു മുഷ്താഖ് പറഞ്ഞു. അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നേടുന്ന ആദ്യത്തെ കന്നഡ രചനയാണ് 'ഹാര്‍ട്ട് ലാംപ്'. ആറ് കഥാസമാഹാരങ്ങളും ഒരു കവിതാ സമാഹാരവും ബാനുവിന്റേതായുണ്ട്. കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്‌കാരം തുടങ്ങിയവ ബാനു മുഷ്താഖിന് മുന്‍പു ലഭിച്ചിട്ടുണ്ട്. ലങ്കേഷ് പത്രികയില്‍ പത്ത് വര്‍ഷം റിപോര്‍ട്ടറായും ബാനു പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടകയിലെ കൊല്ലപ്പെട്ട സാമൂഹിക പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പിതാവ് സ്ഥാപിച്ച പത്രമാണിത്.മുഷ്താഖ് മൊഹിയുദ്ദിനാണ് ബാനുവിന്റെ ഭര്‍ത്താവ്. മക്കള്‍: സമീന, ലുബ്‌ന, ആയിഷ, താഹിര്‍.

Next Story

RELATED STORIES

Share it