ബാബരി അനുസ്മരണം: ജില്ലാ ഭാരവാഹികളുടെ വീടുകളില് അതിക്രമം കാണിച്ച പോലിസ് സംഘപരിവാറിന് കുടപിടിക്കുന്നു- കാംപസ് ഫ്രണ്ട്
ജനാധിപത്യപരമായ ഓര്മ്മപ്പെടുത്തലുകളേയും പ്രതിഷേധങ്ങളേയും അറസ്റ്റ് ചെയ്തും റെയ്ഡ് നടത്തിയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ജനകീയമായി ചെറുത്ത് തോല്പ്പിക്കേണ്ടതുണ്ട്.

പത്തനംതിട്ട: ബാബരി അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയുടെ പേരില് ജില്ലാ ഭാരവാഹികളുടെ വീടുകളില് അതിക്രമം കാണിച്ച പിണറായി പോലിസിന്റെ നടപടി സംഘപരിവാറിന് കുടപിടിക്കുന്നതാണെന്ന് കാംപസ് ഫ്രണ്ട് നേതാക്കള് വാര്ത്താ സമ്മേളനത്തില് ആരോപിച്ചു. ജനാധിപത്യപരമായ ഓര്മ്മപ്പെടുത്തലുകളേയും പ്രതിഷേധങ്ങളേയും അറസ്റ്റ് ചെയ്തും റെയ്ഡ് നടത്തിയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ജനകീയമായി ചെറുത്ത് തോല്പ്പിക്കേണ്ടതുണ്ട്. സംഘപരിവാറിന്റെ നട്ടാല് മുളക്കാത്ത നുണകളേറ്റെടുത്ത് പിണറായി പോലിസ് കാണിക്കുന്ന സംഘപരിവാര് വിധേയത്വം അവസാനിപ്പിക്കണമെന്നും സംഘപരിവാറിന് വിധേയരായി നേതാക്കളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും വ്യാജ പ്രചരണം നടത്തിയ സംഘപരിവാര നേതാക്കള്ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്, സംസ്ഥാന സമിതിയംഗം അബ്ദുല് റാഷി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അജ്മല് പി എസ് എന്നിവര് വാര്ത്താ സമ്മേളനത്തില് ആവശ്യപ്പെട്ടു.
RELATED STORIES
ജെഎസ്സി പന്ത്രണ്ടാമത് ഇന് ഹൗസ് ടൂര്ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTകേന്ദ്രം കപ്പലുകൾ വെട്ടിക്കുറച്ചു; ദ്വീപ് ജനത മരണക്കയത്തിൽ
23 May 2022 6:28 AM GMTവിസ്മയ കേസ്:കിരണ് കുമാര് കുറ്റക്കാരന്;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTആശ വര്ക്കര്മാര്ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ സുഹൃത്ത് ശരത്ത് 15ാം പ്രതി;അന്വേഷണ...
23 May 2022 5:17 AM GMT