- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഷ്‌കറിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം:എസ്ഡിപിഐ

മലപ്പുറം: മംഗലം പഞ്ചായത്തിലെ ആശാന്‍പടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അഷ്‌കറിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് ക്രിമിനല്‍ സംഘത്തെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് നാട്ടില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കണമെന്ന് എസ്ഡിപിഐ തവനൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അഷ്‌കറിന്റെ വീട് സന്ദശിച്ച് സംസാരിക്കുകയായിരുന്നു നേതാക്കള്‍. സംഭവം കഴിഞ്ഞ് ഒരു മാസമായിട്ടും മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതും ആയുധങ്ങളും വാഹനങ്ങളും കണ്ടെത്താത്തതും പോലിസിന്റെ അനാസ്ഥയാണ് വെളിപ്പെടുന്നത്.
കൃത്യം നടക്കുന്ന സമയത്ത് വാര്‍ഡ് മെമ്പര്‍ ഉള്‍പെടെയുള്ള ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്ത് ഉണ്ടായിട്ടും അക്രമികളെ തടയാനോ പോലിസിനെ അറിയിക്കാനോ തയ്യാറാവാതിരുന്നത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നത് എന്നതിന്റെ തെളിവാണ്. പോലിസിന്റെ നിഷ്‌ക്രിയത്വം തീരദേശത്ത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മണ്ഡലം സെക്രട്ടറി ജലില്‍ എടപ്പാള്‍, വൈസ് പ്രസിഡന്റ് സൈനുദ്ധീന്‍ അയങ്കലം, സെക്രട്ടറി ഇ പി നാസര്‍, ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള കുട്ടി തിരുത്തി, മുസ്തഫ തങ്ങള്‍, ആദില്‍ മംഗലം, അന്‍സാര്‍ മൂതൂര്‍, കബീര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.







