Sub Lead

ആര്യനാട് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് പത്ത് കുട്ടികള്‍ക്ക് പരിക്ക്

ആര്യനാട് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് പത്ത് കുട്ടികള്‍ക്ക് പരിക്ക്
X

ആര്യനാട്: തിരുവനന്തപുരം ആര്യനാട് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് പത്ത് കുട്ടികള്‍ക്ക് പരിക്ക്. അമൃത കൈരളി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. 12ഓളം വിദ്യാര്‍ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റ കുട്ടികളെ ആര്യനാട് ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആര്യനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍, ആര്യനാട് കടുവാകുഴി എന്ന സ്ഥലത്ത് വെച്ചാണ് അപകടം. വലതുവശത്തേയ്ക്ക് തിരിയാനുള്ള ശ്രമത്തിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു എന്നാണ് വിവരം.

Next Story

RELATED STORIES

Share it