- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി വി അന്‍വറിന് ജാമ്യം; വ്യവസ്ഥകളോ ഉപാധികളോ ഇല്ലെന്ന് അഭിഭാഷകര്‍

നിലമ്പൂര്‍: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറസ്റ്റ് ഓഫിസില്‍ പ്രതിഷേധിച്ച പി വി അന്‍വര്‍ എംഎല്‍ക്ക് ജാമ്യം. ഇന്നലെ രാത്രി പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പി വി അന്‍വറിനാണ് നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നുതന്നെ ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയുടെ റിലീസിങ് ഉത്തരവ് നല്‍കിയാല്‍ ഇന്നു തന്നെ തവനൂര്‍ ജയിലില്‍ നിന്ന് അന്‍വര്‍ മോചിതനാവും. അന്‍വറിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാവുമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പോലിസ് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. ജനപ്രതിനിധിയായ അന്‍വറിന് പ്രത്യേകം ജാമ്യവ്യവസ്ഥകളൊന്നും ആവശ്യമില്ലെന്നും കോടതി പറഞ്ഞു. റിലീസിങ് ഓര്‍ഡര്‍ ഉടന്‍ ജയിലില്‍ എത്തിക്കുമെന്ന് അന്‍വറിന്റെ അഭിഭാഷകര്‍ അറിയിച്ചു.
ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വനംവകുപ്പ് ഓഫീസ് ആക്രമിക്കാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറാണ് പോലിസിന്റെ റിമാന്‍ഡ് റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. അന്‍വര്‍ മറ്റ് നാല് കേസുകളില്‍ പ്രതിയാണെന്നും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് അന്‍വറിന്റെ പ്രവര്‍ത്തിയെന്നും റിമാന്‍ഡ് റിപോര്‍ട്ട് പറയുന്നു. രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള പ്രതികള്‍ തെളിവ് നശിപ്പിക്കുന്നതും അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നതും ഒഴിവാക്കാണ് അറസ്റ്റ് എന്നും ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പോലിസ് കോടതിയെ അറിയിച്ചു.
അക്രമികള്‍ പോലീസിനെ നിലത്തിട്ട് ചവിട്ടിയതായും ഒഫീസിന് 35,000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവസമയത്ത് അന്‍വര്‍ ഒഫീസില്‍ ഇല്ലെങ്കിലും അക്രമത്തിന് പ്രേരണ നല്‍കിയിരുന്നുവെന്നും റിപോര്‍ട്ട് ആരോപിക്കുന്നു. ഇത് പരിഗണിച്ചാണ് അന്‍വറിനെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തത്. ഇത്തരം വാദങ്ങള്‍ ജാമ്യഹരജിയിലും പോലിസ് ഉന്നയിച്ചെങ്കിലും അത് തള്ളിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















