ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിന് വധഭീഷണി
എം പിയുടെ ഫോണില്‍ വിളിച്ച് അജ്ഞാതന്‍ വധഭീഷണി മുഴക്കുകയായിരുന്നു.സംഭവത്തില്‍ ലഖ്നൗ പോലിസ് കേസെടുത്തു
BY RAZ27 Nov 2021 5:37 AM GMT
X
RAZ27 Nov 2021 5:37 AM GMT
ലഖ്നൗ: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗിന് വധഭീഷണി. എംപിയുടെ ഫോണില്‍ വിളിച്ച അജ്ഞാതന്‍ വധഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തില്‍ സഞ്ജയ് സിംഗ് വെള്ളിയാഴ്ച ലഖ്നൗ പോലിസില്‍ പരാതി നല്കി.ഭീഷണി ലഭിച്ച ഫോണ്‍ നമ്പറും സിംഗ് പോലിസിന് കൈമാറി.'തനിക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് വധഭീഷണി ലഭിച്ചു,ചിലര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിച്ചേക്കാം,പക്ഷേ കുറ്റകൃത്യങ്ങള്‍ക്കും അഴിമതിക്കുമെതിരെ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തില്ലെന്ന് ആ ഭീരുക്കളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു'എന്നും സഞ്ജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. സഞ്ജയ് സിംഗിന്റെ പരാതിയെ തുടര്‍ന്ന് ലഖ്നൗ ഗോമതി നഗര്‍ സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ് കമ്മീഷണര്‍ ഡി കെ താക്കൂര്‍ പറഞ്ഞു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT