Football

സൂപ്പര്‍ കപ്പ് ഗോവയില്‍; 16 ടീമുകള്‍ പങ്കെടുക്കും

കേരളത്തില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സും ഗോകുലവും

സൂപ്പര്‍ കപ്പ് ഗോവയില്‍; 16 ടീമുകള്‍ പങ്കെടുക്കും
X

പനാജി: സൂപ്പര്‍ കപ്പ് 2025 സീസണിന് ഗോവ വേദിയാകും. ടൂര്‍ണമെന്റില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റും എഫ് സി ഗോവയും ടോപ്പ് സീഡ് ടീമുകളായി തങ്ങളുടെ ഗ്രൂപ്പുകളെ നയിക്കും. അടുത്ത മാസം ഗോവയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും (ഐഎസ്എല്‍) ഐ-ലീഗിലെയും മികച്ച 16 ടീമുകളാണ് മാറ്റുരയ്ക്കുക. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഡിസംബറില്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണ് സൂപ്പര്‍ കപ്പ് നടക്കുന്നത്.

ഐഎസ്എല്ലില്‍ നിന്നും 12 ടീമുകളും ഐ-ലീഗില്‍ നിന്നും (ഇന്റര്‍ കാശി, റിയല്‍ കശ്മീര്‍ എഫ് സി, ഗോകുലം കേരള, രാജസ്ഥാന്‍ യുനൈറ്റഡ്) നാല് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഇത്തവണത്തെ സൂപ്പര്‍ കപ്പില്‍ നിന്ന് ഐഎസ്എല്‍ ക്ലബ് ഒഡീഷ എഫ് സി വിട്ടുനില്‍ക്കും. ഒഡീഷയുടെ സ്ഥാനത്ത് രാജസ്ഥാന്‍ യുനൈറ്റഡ് കളിക്കും.

ഗ്രൂപ്പുകളെ തീരുമാനിക്കുന്ന നറുക്കെടുപ്പ് സെപ്റ്റംബര്‍ 25നാണ് നടക്കുക. മോഹന്‍ ബഗാന്‍ ഒക്ടോബര്‍ 25-ന് അവരുടെ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ക്ക് തുടക്കമിടും. എഫ് സി ഗോവ മറ്റൊരു ഗ്രൂപ്പിന് നേതൃത്വം നല്‍കും. നവംബര്‍ 6 വരെ നീണ്ടുനില്‍ക്കുന്ന ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ക്കു ശേഷം, നാല് ഗ്രൂപ്പ് വിജയികളും സെമിഫൈനലിലേക്കെത്തും. ഈ വര്‍ഷത്തെ സൂപ്പര്‍ കപ്പ് വിജയികള്‍ക്ക് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ടുവിനായുള്ള പ്ലേഓഫില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കുമെന്നത് ടൂര്‍ണമെന്റിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

Next Story

RELATED STORIES

Share it