Football

പ്രീമിയര്‍ ലീഗ്; ഗോളടിക്കാനാവാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ഫുള്‍ഹാമിനോട് 1-1 സമനിലയില്‍

പ്രീമിയര്‍ ലീഗ്; ഗോളടിക്കാനാവാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
X

വെസ്റ്റ് ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ഫുള്‍ഹാം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മല്‍സരം 1-1 സമനിലയില്‍ പിരിഞ്ഞു. ഫുള്‍ഹാമിന്റെ ഹോം ഗ്രൗണ്ടായ ക്രേവന്‍ കോട്ടേജിലായിരുന്നു മല്‍സരം. മല്‍സരത്തില്‍ സെല്‍ഫ് ഗോളോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. 58-ാം മിനിറ്റില്‍ ഫുള്‍ഹാം താരം റോഡ്രിഗോ മുനിസിന്റെ സെല്‍ഫ് ഗോളാണ് യുനൈറ്റഡിന് ലീഡ് നല്‍കിയത്. എന്നാല്‍ പകരക്കാരനായി വന്ന എമില്‍ സ്മിത്ത് റോവി 73-ാം മിനിറ്റില്‍ ഫുള്‍ഹാമിനായി സമനില ഗോള്‍ കണ്ടെത്തി.

ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ബ്രൂണോ ഫെര്‍ണാണ്ടസ് പാഴാക്കി. അതിനാല്‍ സീസണിലെ രണ്ട് മല്‍സരത്തിലും ഗോള്‍ കണ്ടെത്താനാവാതെ നില്‍ക്കുകയാണ് അമോറിമിന്റെ യുനൈറ്റഡ്. സമനില നേടിയതോടെ ഫുള്‍ഹാം അവരുടെ അപരാജിത കുതിപ്പ് തുടര്‍ന്നു. എന്നാല്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മല്‍സരത്തില്‍ അഴ്‌സനലിനോട് തോറ്റ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഈ സമനില തിരിച്ചടിയായി.

Next Story

RELATED STORIES

Share it