Football

പുതിയ തുടക്കത്തിനൊരുങ്ങി നോട്ടിങ്ഹാം ഫോറസ്റ്റ്; ആംഗെ പോസ്‌റ്റെകോഗ്ലു ടീമിന്റെ പുതിയ പരിശീലകന്‍

പുതിയ തുടക്കത്തിനൊരുങ്ങി നോട്ടിങ്ഹാം ഫോറസ്റ്റ്; ആംഗെ പോസ്‌റ്റെകോഗ്ലു ടീമിന്റെ പുതിയ പരിശീലകന്‍
X

ലണ്ടന്‍: നൂനോ എസ്പിരിറ്റോയെ പുറത്താക്കിയതിന് പിന്നാലെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. മുന്‍ ടോട്ടന്‍ഹാം പരിശീലകനായിരുന്ന ആംഗെ പോസ്‌റ്റെകോഗ്ലുവിനെയാണ് പുതിയ പരിശീലകനായി നിയമിച്ചത്. ഓസ്‌ട്രേലിയക്കാരനായ ആംഗെ കഴിഞ്ഞ രണ്ട് സീസണുകളില്‍ ടോട്ടന്‍ഹാം ടീമിനെ പരിശീലിപ്പിച്ചിരുന്നു. ആംഗെയുടെ നേതൃത്വത്തിലാണ് ടോട്ടന്‍ഹാം കഴിഞ്ഞ സീസണില്‍ യൂറോപ്പ ലീഗ് കിരീടം നേടിയത്. 2008ന് ശേഷം ക്ലബ്ബ് സ്വന്തമാക്കുന്ന ആദ്യ വലിയ കിരീടമായിരുന്നു അത്. ഈ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് അപ്രതീക്ഷിതമായാണ് ടോട്ടന്‍ഹാം ആംഗെ പോസ്‌റ്റെകോഗ്ലുവിനെ പുറത്താക്കിയത്.

Next Story

RELATED STORIES

Share it