Football

റയല്‍ മാഡ്രിഡില്‍ കരാര്‍ പുതുക്കില്ലെന്ന് വിനീഷ്യസ് ജൂനിയര്‍

റയല്‍ മാഡ്രിഡില്‍ കരാര്‍ പുതുക്കില്ലെന്ന് വിനീഷ്യസ് ജൂനിയര്‍
X

സാന്റിയാഗോ ബെര്‍ണാബ്യൂ: റയല്‍ മാഡ്രിഡില്‍ കരാര്‍ പുതുക്കില്ലെന്ന് ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍. റയല്‍ മാഡ്രിഡ് പരിശീലകന്‍ സാബി അലോണ്‍സോയുമായുള്ള അസ്വാരസ്യം തുടരുന്നിടത്തോളം കാലം 2027 ജൂണ്‍ വരെ കാലാവധിയുള്ള തന്റെ കരാര്‍ പുതുക്കില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ ക്ലബ്ബിനെ അറിയിച്ചു. ജനുവരിയില്‍ ആരംഭിച്ച കരാര്‍ വിപുലീകരണ ചര്‍ച്ചകള്‍ വ്യക്തിപരമായ കാര്യങ്ങളിലും വിനീഷ്യസും അലോണ്‍സോയും തമ്മിലുള്ള പ്രശ്‌നങ്ങളിലും ഉടക്കി നിന്നെന്ന് അത്‌ലറ്റിക് റിപോര്‍ട്ടു ചെയ്യുന്നു.

അടുത്തിടെ നടന്ന എല്‍ ക്ലാസിക്കോ മല്‍സരത്തില്‍ തന്നെ പിന്‍വലിച്ചതിനെതിരേ വിനീഷ്യസ് പരസ്യമായി നിരാശ പ്രകടിപ്പിച്ചതിനു പിന്നാലെ ക്ലബ് പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിലവിലെ സാഹചര്യത്തില്‍ കരാര്‍ പുതുക്കുന്നത് പ്രായോഗികമല്ലെന്ന് താരം വ്യക്തമാക്കി. കഴിഞ്ഞ മെയ് മാസത്തില്‍ പരിശീലകനായി ചുമതലയേറ്റ അലോണ്‍സോയ്ക്ക് ടീമിലെ വിനീഷ്യസിന്റെ പങ്ക് കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് താരത്തെ നിരവധി തവണ ബെഞ്ചിലിരുത്തുന്നതിനും കാരണമായി, ഇത് താരത്തിന്റെ അതൃപ്തി വര്‍ദ്ധിപ്പിച്ചു.

വിനീഷ്യസിന് പ്രതിവര്‍ഷം 20 മില്യണ്‍ യൂറോ വരുമാനം നല്‍കുന്ന കരാര്‍ പുതുക്കാനുള്ള ഓഫര്‍ റയല്‍ മാഡ്രിഡ് നല്‍കിയിരുന്നുവെങ്കിലും താരം അതു നിരസിച്ചു. ബോണസുകള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം 30 മില്യണ്‍ യൂറോ വരെ നല്‍കുന്ന പാക്കേജ് താരത്തിന്റെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു, ഇത് ക്ലബ് അംഗീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it