Football

ബാഴ്സലോണയുടെ ഒരു ലീഗ് മത്സരം അമേരിക്കയിലെ മയാമിയില്‍ നടക്കും

യൂറോപ്പിലെ മുന്‍നിര ലീഗിലെ ഒരു റെഗുലര്‍ സീസണ്‍ മത്സരം വിദേശത്ത് നടക്കുന്നത് ഇത് ആദ്യമായാണ്

ബാഴ്സലോണയുടെ ഒരു ലീഗ് മത്സരം അമേരിക്കയിലെ മയാമിയില്‍ നടക്കും
X

മിയാമി: ബാഴ്സലോണയും വിയ്യാറയലും തമ്മിലുള്ള ലാ ലിഗ മത്സരം അമേരിക്കയിലെ മയാമിയില്‍ വെച്ച് നടത്താന്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനാണ് തുടക്കമിട്ടത്, ഡിസംബര്‍ 20-ന് ലാ ലിഗയുടെ ശൈത്യകാല അവധിക്ക് തൊട്ടുമുമ്പായി ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

സ്പാനിഷ് സൂപ്പര്‍ കപ്പ് നേരത്തെ സൗദി അറേബ്യയില്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും, യൂറോപ്പിലെ ഒരു മുന്‍നിര ലീഗിലെ ഒരു റെഗുലര്‍ സീസണ്‍ മത്സരം വിദേശത്ത് നടക്കുന്നത് ഇത് ആദ്യമായാണ്. ഈ നിര്‍ദ്ദേശത്തിന് UEFA, FIFA എന്നിവയുടെ അന്തിമ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിനായി RFEF ഈ രണ്ട് ഫുട്‌ബോള്‍ ഭരണസമിതികള്‍ക്കും അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.

അംഗീകാരം ലഭിച്ചാല്‍, ലാ ലിഗയുടെ ആഗോളതലത്തിലുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ അവസരങ്ങള്‍ ഇത് തുറക്കും. ബാഴ്സലോണയെപ്പോലുള്ള ഒരു പ്രമുഖ ടീമിന്റെ മത്സരം അമേരിക്കയില്‍ നടക്കുന്നത് വടക്കേ അമേരിക്കന്‍ വിപണിയില്‍ ലീഗിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായി കണക്കാക്കപ്പെടുന്നു.



Next Story

RELATED STORIES

Share it