Football

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യ-ഹോങ്കോങ് മല്‍സരം ഇന്ന് കൊച്ചിയില്‍

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യ-ഹോങ്കോങ് മല്‍സരം ഇന്ന് കൊച്ചിയില്‍
X

കൊച്ചി: ഇന്ത്യ-ഹോങ്കോങ് എഎഫ്‌സി ഏഷ്യന്‍ കപ്പ് അവസാന റൗണ്ട് യോഗ്യതാ മല്‍സരം ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മല്‍സരം. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കൊച്ചിയില്‍ ദേശീയ ടീമിന്റെ ഒരു മല്‍സരം നടക്കുന്നത്. ടൂര്‍ണമെന്റ്‌റില്‍ നിന്ന് ഇരുടീമുകളും പുറത്തായെങ്കിലും ഫിഫ റാങ്കിങ് പട്ടികയില്‍ പോയിന്റ് നേടാന്‍ ജയം സഹായിക്കും. 2016ല്‍ തുര്‍ക്ക്‌മെനിസ്താനെതിരെയാണ് ഇന്ത്യ അവസാനമായി കൊച്ചിയില്‍ കളിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യന്‍ ടീം ഹോങ്കോങ്ങില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ ടീം ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. സിംഗപ്പൂര്‍, ഹോങ്കോങ്, ബംഗ്ലാദേശ് ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് സിയില്‍ രണ്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യന്‍ ടീം.

ഹോങ്കോങ് ടീം കഴിഞ്ഞ വെള്ളിഴായ്ച്ച തന്നെ കൊച്ചിയിലെത്തി പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ടീം ആദ്യം കേരള ബ്ലാസ്റ്റേഴ്‌സിന്റെ തൃപ്പൂണിത്തുറയിലെ ഗ്രൗണ്ടിലും പിന്നീട് പനമ്പിള്ളി നഗര്‍ ഗ്രൗണ്ടിലും പരിശീലനം നടത്തിയിരുന്നു.

സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യം. ഇന്ത്യന്‍ പരിശീലകന്‍ ഖാലിദ് ജമീലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കളത്തിലിറങ്ങുക.

Next Story

RELATED STORIES

Share it