സ്മാര്‍ട്ട് ഫോണുകളില്‍ ബെഡ്‌മോഡ് ടൈം ആവശ്യമോ?

ലണ്ടന്‍: ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ സ്മാര്‍ട്ട് ഫോണുകളിലും ടാബ്‌ലറ്റുകളിലും ഇറീഡറുകളിലും ബെഡ്‌ടൈം മോഡ് ആവശ്യമെന്നു ലണ്ടനിലെ കുട്ടികളുടെ ആശുപത്രിയായ ഇവലിനയിലെ ഡോക്ടര്‍ പ്രഫ. പോള്‍ ഗ്രിന്‍ഗ്രാസ്. മൊബൈല്‍ ഫോണുകളിലെ നീലനിറത്തിലുള്ള വെളിച്ചം ജൈവഘടികാരത്തെ തകരാറിലാക്കുകയും ആളുകള്‍ വൈകി എണീക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു.

അതിനാല്‍ ബെഡ്‌ടൈം മോഡില്‍ നീലനിറത്തിലുള്ള വെളിച്ചം ഒഴിവാക്കണെമന്നും പ്രഫസര്‍ പോള്‍ ഗ്രിന്‍ഗ്രാസ് നിര്‍ദേശിച്ചു.
വിപണിയിലിറങ്ങുന്ന എല്ലാതരം പുതിയ മോഡലുകളും കൂടുതലായി നീലയും തിളക്കം കൂടിയതുമായ പ്രകാശം പ്രതിഫലിപ്പിക്കുന്നതാണ്. അതിനാല്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ നിറങ്ങള്‍ക്കു പകരം വൈകുന്നേരങ്ങളില്‍ മൊൈബല്‍ സ്‌ക്രീനില്‍ ഇരുണ്ട വെളിച്ചമാണെങ്കില്‍ ശരീരം ഉറക്കത്തിനുള്ള ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുകയും കൃത്യതയുള്ള ഉറക്കം ലഭിക്കാന്‍ സഹായകരമാവുകയും ചെയ്യുന്നു. നീല, പച്ച എന്നീ നിറങ്ങളുടെ തരംഗദൈര്‍ഘ്യങ്ങള്‍ ഉറക്കത്തെ ബാധിക്കുന്നവയാണ്. പകല്‍സമയങ്ങളില്‍ ഈ വെളിച്ചം പ്രശ്‌നമുണ്ടാക്കില്ലെങ്കിലും രാത്രിസമയങ്ങളില്‍ ദോഷം ചെയ്യും. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നു വമിക്കുന്ന പ്രകാശത്തെക്കുറിച്ചുള്ള ഫ്രണ്ടിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ നിര്‍ദേശമുള്ളത്.

RELATED STORIES

Share it
Top