ശബരിമല: ആദ്യ മൂന്നുദിവസത്തെ വരുമാനം 1.12 കോടി രൂപപത്തനംതിട്ട: ശബരിമലയില്‍ നട തുറന്ന ശേഷമുള്ള ആദ്യ മൂന്നുദിവസത്തെ വരുമാനം 1,12,66,634 രൂപ. തുലാമാസ പൂജയ്ക്കായി നടതുറന്നതിന് ശേഷമുള്ള വരുമാനമാണിത്. കഴിഞ്ഞ മാസത്തേക്കാല്‍ 31,009 രൂപ കൂടുതലാണ് ഇക്കുറി ലഭിച്ചതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
കന്നിമാസ പൂജയുടെ ആദ്യ മൂന്ന് ദിവസങ്ങളിലെ നടവരുമാനം 1,12,35,625 രൂപയായിരുന്നു. പ്രളയത്തിന് ശേഷമുള്ള കന്നിമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ സന്നിധാനത്തെത്തിയവരുടെ എണ്ണവും തീരെ കുറവായിരുന്നു. വിവാദങ്ങള്‍ക്കിടയിലും ശബരിമലയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും ഇല്ലെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top