Gulf

ഇന്ത്യയില്‍ നിന്ന് ദുബയിലേക്കൊരു ട്രെയിന്‍ യാത്ര; സ്വപ്‌നം യാഥാര്‍ഥ്യമാവുമോ?

നടക്കാത്ത മനോഹരമായ സ്വപ്‌നം എന്നു പറയാന്‍ വരട്ടെ. പ്രത്യേകിച്ചും ആധുനിക സാങ്കേതിക വിദ്യകള്‍ അതിമനോഹരമായി പ്രയോജനപ്പെടുത്തി ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന യുഎഇയാണ് ഈ സ്വപ്‌നത്തെക്കുറിച്ച് പറയുന്നതെന്നറിയൂമ്പോള്‍.

ഇന്ത്യയില്‍ നിന്ന് ദുബയിലേക്കൊരു ട്രെയിന്‍ യാത്ര; സ്വപ്‌നം യാഥാര്‍ഥ്യമാവുമോ?
X

അബൂദബി: ട്രെയ്‌നിന്റെ സ്ലീപ്പര്‍ കോച്ചില്‍ പെട്ടികള്‍ സീറ്റിനടിയില്‍ വച്ച് തട്ടും പുറത്ത് കിടന്നുറങ്ങി ഇന്ത്യയില്‍ നിന്ന് ദുബയിലേക്കൊരു ട്രെയിന്‍ യാത്ര സങ്കല്‍പ്പിച്ചു നോക്കൂ, അതും കടലിനടിയിലൂടെ! നടക്കാത്ത മനോഹരമായ സ്വപ്‌നം എന്നു പറയാന്‍ വരട്ടെ. പ്രത്യേകിച്ചും ആധുനിക സാങ്കേതിക വിദ്യകള്‍ അതിമനോഹരമായി പ്രയോജനപ്പെടുത്തി ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന യുഎഇയാണ് ഈ സ്വപ്‌നത്തെക്കുറിച്ച് പറയുന്നതെന്നറിയൂമ്പോള്‍.

പറക്കുന്ന ബൈക്കും െ്രെഡവറില്ലാത്ത കാറുകളും ടെക്‌നോളജിയുടെ സാധ്യതങ്ങള്‍ ഉപയോഗിച്ച് പലതും നമ്മള്‍ കണ്ടുകഴിഞ്ഞു. ഈ പട്ടികയില്‍ ഏറ്റവും അവസാനം വന്നതായിരുന്നു ഹൈപ്പര്‍ലൂപ്പ്. 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ യാത്ര ചെയ്ത് 12 മിനിറ്റ് കൊണ്ട് അബൂദബിയില്‍ നിന്നു ദുബയിലെത്താന്‍ സാധിക്കുന്ന യാത്രാ മാര്‍ഗമാണ് ഹൈപ്പര്‍ ലൂപ്പ്. ഇതും വെറും സ്വപ്‌നമല്ല, അടുത്തവര്‍ഷത്തോടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ.

ഇന്ത്യക്കാരെ പോലും ഞെട്ടിക്കും വിധമാണ് ഇത്തരമൊരു പദ്ധതിയുടെ സാധ്യത കഴിഞ്ഞ ദിവസം യുഎഇ വിദഗ്ദര്‍ പങ്കുവച്ചത്. ഫുജൈറയില്‍ നിന്നു മുംബൈയിലേക്ക് കടലിനടിയിലൂടെയുള്ള റെയില്‍പാത ഭാവിയില്‍ യാഥാര്‍ഥ്യമായേക്കാം എന്നതാണ് ഇത്. ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കു ചരക്കു കൊണ്ടുവരാനും തിരികെ എണ്ണ കൊണ്ടുപോകാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവന ചെയ്യുന്നത്.


കഴിഞ്ഞ ദിവസം അബൂദബിയില്‍ നടന്ന യുഎഇ-ഇന്ത്യ സംയുക്ത നിക്ഷേപക സമിതിയിലാണ് യുഎഇ ഉപദേശക സമിതി മേധാവിയും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ സിഹി ഇത്തരമൊരു സാധ്യത മുന്നോട്ടുവച്ചത്. യാത്രക്കാരുടെ സഞ്ചാരത്തിനേക്കാള്‍ ചരക്ക് ഗതാഗതത്തിനാണ് ഇത് സഹായകമാവുക. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും തിരികെ ഇന്ത്യയില്‍ നിന്ന് ശുദ്ധജലം യുഎഇയിലേക്ക് കൊണ്ടുപോകാനുമുള്ള പൈപ്പ് ലൈനുകള്‍ ഇതിനൊപ്പം സംവിധാനിക്കാന്‍ കഴിയുമെന്ന് അബ്ദുല്ല അല്‍ സിഹിപറഞ്ഞു. വിശാലമായി പരന്നുകിടക്കുന്ന ജലശൃംഘലയാണ് ഇന്ത്യയ്ക്കും യുഎഇയ്ക്കും ഈ മേഖലയിലുള്ള മറ്റുള്ളവര്‍ക്കും ഗുണം ചെയ്യുക. ചരക്ക് ഗതാഗതത്തിനൊപ്പം യാത്രക്കാര്‍ക്കും ഭാവിയില്‍ ഇതു പ്രയോജനം ചെയ്‌തേക്കാം.

ഇത്തരമൊരു പദ്ധതി വരുന്നതിലൂടെ ഇന്ത്യയ്ക്കും യുഎഇയിക്കും പുറമേ മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും ഉപകരിക്കുമെന്നാണ് കോണ്‍ക്ലേവില്‍ തന്റെ ആശയത്തെ കുറിച്ച് അല്‍ സിഹി പറഞ്ഞത്. മുംബൈ നഗരത്തേയും ഫുജൈറ തുറമുഖത്തേയും ആള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിങ് ട്രെയിന്‍ സര്‍വ്വീസുകൊണ്ട് ബന്ധിപ്പിക്കാനാവും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരബന്ധം ശക്തമാക്കാം. എണ്ണ ഇറക്കുമതിയും നര്‍മ്മദ നദിയില്‍ നിന്ന് അധികമുള്ള വെള്ളം യുഎഇയിലേക്ക് എത്തിക്കാനും കഴിയും. മറ്റ് ജിസിസി രാജ്യങ്ങള്‍ക്കും കയറ്റുമതിക്കും ഇറക്കുമതിക്കുമായി ഇതുപയോഗിക്കാനുമെന്നും വ്യവസായ പ്രമുഖരും ബിസിനസുകരുമടങ്ങിയ സദസിന് മുന്നില്‍ പദ്ധതി അവതരിപ്പിച്ചുകൊണ്ട് അല്‍ സിഹി വ്യക്തമാക്കി.

2000 കിലോമീറ്ററില്‍ താഴെയാണ് റെയില്‍ നെറ്റ്‌വര്‍ക്കിന്റെ കണക്കാക്കപ്പെടുന്ന ദൂരം. ആഗോള തലത്തില്‍ മറ്റ് രാജ്യങ്ങളും സമാനമായ പദ്ധതികളുമായി മുന്നോട്ട് പോകുന്നുണ്ട്. ചൈന ഇതേ രൂപത്തില്‍ റഷ്യയിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കടലിലൂടെ റെയില്‍വേ നിര്‍മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it