യുഎഇയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ക്ക് പരിക്ക്
![യുഎഇയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ക്ക് പരിക്ക് യുഎഇയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ക്ക് പരിക്ക്](https://www.thejasnews.com/h-upload/2024/02/26/217777-ajman.webp)
അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധ. ഒമ്പത് പാകിസ്താനികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. അജ്മാനിലെ ജറഫില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിക്കാണ് തീപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സും പോലിസും സ്ഥലത്തെത്തി തീനിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ അബുദാബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേര്‍ അജ്മാനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ ഷാര്‍ജയിലെ സായിദ്, കുവൈത്ത്, അല്‍ഖാസിമി ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎഇയിലെ പാകിസ്താന്‍ അംബാസഡര്‍ ഫൈസല്‍ നിയാസ് തിര്‍മിസിയും ദുബായ് പാകിസ്താന്‍ കോണ്‍സല്‍ ജനറല്‍ ഹുസൈന്‍ മുഹമ്മദും വ്യക്തമാക്കി.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT