ഖത്തറില്‍ 23 കാരന്‍ ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു


മലപ്പുറം: തൃപ്രങ്ങോട് സ്വദേശി ഖത്തറില്‍ നിര്യാതനായി. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠന്‍സുനിത ദമ്പതികളുടെ മകന്‍ ശ്യാം ജിത് (23) ആണ് ഖത്തറില്‍ ജോലിക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഖത്തറില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ആറ് മാസം മുമ്പാണ് ഖത്തറില്‍ പോയത്. മൃതദേഹം നാളെ രാവിലെ ആറു മണിക്ക് നാട്ടില്‍ എത്തിക്കും. സഹോദരങ്ങള്‍ ശരത്, നിഷാന്ത്.

RELATED STORIES

Share it
Top