പുതിയ യുഎസ് കോണ്‍ഗ്രസ് ചരിത്രമാവും; തകരുന്നത് നിരവധി റെക്കോഡുകള്‍
ഡമോക്രാറ്റ് സ്ഥാനാര്‍ഥികളായി തിരഞ്ഞെടുക്കപ്പെട്ട റാഷിദ തലാഇബും ഇല്‍ഹാന്‍ ഉമറും യുഎസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ മുസ്ലിം വനിതകളാണ്.
വാഷിങ്ടണ്‍: അമേരിക്കയില്‍ 116ാമത് കോണ്‍ഗ്രസ് അംഗങ്ങള്‍ അധികാരമേല്‍ക്കുമ്പോള്‍ കുറിക്കപ്പെടുന്നത് നിരവധി റെക്കോഡുകള്‍. ഡമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയിലെ അധികാരം പിടിച്ചെടുക്കുമ്പോള്‍ റിപബ്ലിക്കന്മാര് സെനറ്റിലെ പിടിനിലനിര്ത്തും.
നാന്‍സി പെലോസിയാണ് പുതിയ സ്പീക്കറാവുക. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തിരഞ്ഞെടുക്കപ്പെട്ടവെന്നതും ആദ്യം മുസ്്ലിം സ്ത്രീ തിരഞ്ഞെടുക്കപ്പെട്ടുവെന്നതും പുതിയ കോണ്‍ഗ്രസിന്റെ പ്രത്യേകതയാണ്. ഏറ്റവും പ്രായം കുറഞ്ഞ വനിത തിരഞ്ഞെടുക്കപ്പെട്ടതും ഈ കോണ്‍ഗ്രസില്‍ തന്നെ.
റാഷിദ തലാഇബും ഇല്‍ഹാന്‍ ഉമറും
ഡമോക്രാറ്റ് സ്ഥാനാര്‍ഥികളായി തിരഞ്ഞെടുക്കപ്പെട്ട റാഷിദ തലാഇബും ഇല്‍ഹാന്‍ ഉമറും യുഎസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ മുസ്ലിം വനിതകളാണ്.ഫലസ്തീന് കുടിയേറ്റക്കാരാണ് ഡിട്രോയിറ്റുകാരിയായ തലാഇബിന്റെ മാതാപിതാക്കള്‍. 14ാം വയസില്‍ സോമാലിയന്‍ ആഭ്യന്തര യുദ്ധത്തിനിടയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ ഇല്‍ഹാന്‍ ഉമര്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെത്തുന്ന ആദ്യ സോമാലി അമേരിക്കന്‍ കൂടിയാണ്.
പ്രായക്കുറവില്‍ റെക്കോഡിട്ട് അലക്സാണ്ട്രിയ ഒക്കാസിയോ കോര്‍ട്ടസ്
10തവണ അംഗമായ ജോ ക്രൗളിയെ തോല്‍പ്പിച്ചാണ് അലക്സാണ്ട്രിയ ഒക്കാസിയോ കോര്‍ട്ടസ് കോണ്‍ഗ്രസിലെത്തുന്നത്. സഭയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റെക്കോഡുമായാണ് ഇവരുടെ വരവ്.
ആദ്യ തദ്ദേശീയ വനിതകള്‍
യുഎസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ നാറ്റീവ് അമേരിക്കന്‍ വനിതകളാണ് ഡെബ് ഹാലന്റും ഷാരിസ് ഡേവിഡ്സും. ലാഗുന ഗോത്രക്കാരിയായ ഹാലന്റും ഹോചുക് നാഷന് ഗോത്രക്കാരിയായ ഡേവിഡ്സും കോണ്‍ഗ്രസിലെത്തുമ്പോള്‍ പുതുചരിത്രമാണ് കുറിക്കപ്പെടുന്നത്.
മാസച്ചുസിറ്റ്സിലെ ആദ്യ കറുത്തവര്‍ഗക്കാരിയായ കോണ്‍ഗ്രസ് അംഗം ആയന്ന പ്രെസ്ലി, ടെക്സസിലെ ആദ്യ ലാറ്റിന്‍ കോണ്‍ഗ്രസ് അംഗങ്ങളായ വെറോണിക്ക എസ്കോബാറും സില്‍വിയ ഗ്രേഷ്യയും കണക്ടിക്കട്ടില്‍ നിന്നുള്ള ആദ്യ അഫ്രിക്കന്‍ അമേരിക്കന്‍ വനിതയായ ജഹാന ഹേയസ്, ടെന്നീസിയില്‍ നിന്നുള്ള ആദ്യ വനിതാ സെനറ്ററായ മാര്‍ഷ ബ്ലാക്ക്ബേണ്‍, അയോവയില്‍ നിന്ന് ആദ്യമായി സഭയിലെത്തുന്ന വനിതകളായ ആബി ഫിന്കെനോയറും സിന്‍ഡി ആക്സെനെയും, ഇങ്ങിനെ പുതിയ കോണ്‍ഗ്രസിലെ കൗതുകങ്ങള്‍ നിരവധിയാണ്.
RELATED STORIES
തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT