World

വേണ്ടത് സമ്പൂര്‍ണ യുദ്ധവിരാമം; യുഎസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇറാന്‍

വേണ്ടത് സമ്പൂര്‍ണ യുദ്ധവിരാമം; യുഎസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇറാന്‍
X

തെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇറാന്‍. വെറുമൊരു താത്കാലിക വെടിനിര്‍ത്തലിന് പകരം യുദ്ധത്തിന് ശാശ്വതമായ അന്ത്യം വേണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. താത്കാലിക വെടിനിര്‍ത്തലിനായി ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. അതേസമയം കരാറിന് ഇറാനുള്ള സമയം നാളെ അവസാനിക്കുമെന്നും ഇറാന്റെ സമീപനത്തില്‍ താന്‍ അസ്വസ്ഥനാണെണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

അമേരിക്കന്‍ നിര്‍ദേശങ്ങള്‍ തള്ളിയ ഇറാന്‍ പകരം പുതിയ 10 നിര്‍ദേശങ്ങള്‍ യുഎസിന് മുന്നില്‍ വച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുനല്‍കില്ല. മേഖലയിലെ നിലവിലുള്ള എല്ലാസംഘര്‍ഷങ്ങളും അവസാനിപ്പിക്കണം. യുദ്ധം മൂലം തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മാണത്തിന് സഹായം വേണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പ്രോട്ടോക്കോള്‍ വേണം. ഇറാനെതിരേ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കം ചെയ്യണം തുടങ്ങിയ നിബന്ധനകളാണ് ഇറാന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന മുന്നറിയിപ്പാണ് ഇറാന്‍ നല്‍കുന്നത്.

Next Story

RELATED STORIES

Share it