World

ഗാബണില്‍ സൈനിക അട്ടിമറി ശ്രമം തകര്‍ത്തു

50 വര്‍ഷമായി തുടരുന്ന പ്രസിഡന്റ് അലി ബോന്‍ഗോയുടെ കുടുംബ ഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടന്നത്.

ഗാബണില്‍ സൈനിക അട്ടിമറി ശ്രമം തകര്‍ത്തു
X

ലിബ്രെവില്ലെ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാബണില്‍ സൈനിക അട്ടിമറി ശ്രമം തകര്‍ത്തു. റേഡിയോ സ്‌റ്റേഷന്‍ പിടിച്ചെടുത്ത് അട്ടിമറിക്ക് നേതൃത്വം നല്‍കിയെന്ന് കരുതുന്ന രണ്ടു പേരെ വധിച്ചു.മറ്റു ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 50 വര്‍ഷമായി തുടരുന്ന പ്രസിഡന്റ് അലി ബോന്‍ഗോയുടെ കുടുംബ ഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടന്നത്. റേഡിയോ സ്‌റ്റേഷന്‍ പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്കകമാണ് അധികൃതര്‍ നിയന്ത്രണം തിരിച്ചുപിടിച്ചത്.

റേഡിയോ സ്‌റ്റേഷന്‍ തിരിച്ചുപിടിച്ച് വിമത നേതാക്കളെ വധിച്ച കാര്യം സര്‍ക്കാര്‍ വക്താവ് ഗയ് ബെട്രാന്‍ഡ് മപാന്‍ഗു ആണ് അറിയിച്ചത്. ഒക്ടോബറില്‍ സൗദി അറേബ്യയില്‍ വച്ച് പക്ഷാഘാതം ഉണ്ടായ പ്രസിഡന്റ് ബോന്‍ഗോ തന്റെ ചുമതലകള്‍ വഹിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണെന്നും റേഡിയോ സന്ദേശത്തില്‍ അറിയിച്ചു.

തിങ്കളാഴ്ച്ച രാവിലെയാണ് റിപബ്ലിക്കന്‍ ഗാര്‍ഡ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ഒബിയാങ് ഓന്‍ഡോ കെല്ലിയുടെ നേതൃത്വത്തില്‍ സൈനികര്‍ റേഡിയോ സ്‌റ്റേഷനിലേക്ക് ഇരച്ചുകയറി പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. എന്നാല്‍, അധികം വൈകാതെ സുരക്ഷാ സേന സ്റ്റേഷന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it