പിടി ഉഷ പ്രതിയായ ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; പരാതി വ്യാജമെന്ന് കമ്പനി അധികൃതര്‍
മെല്ലോ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ് വാങ്ങാനായി 44 ലക്ഷം രൂപ നല്‍കിയിട്ടും പറഞ്ഞ സമയത്ത് ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തു നല്‍കുകയോ, നല്‍കിയ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്ന മുന്‍ അന്താരാഷ്ട്ര അത്‌ലറ്റ് ജെമ്മ ജോസഫിന്റെ പരാതിയിലായിരുന്നു കേസ്

കോഴിക്കോട്: പിടി ഉഷ പ്രതിയായ ഫ്‌ളാറ്റ് തട്ടിപ്പ് കേസിലെ പരാതി വ്യാജമെന്ന് കമ്പനി അധികൃതര്‍. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ മെല്ലോ ഫൗണ്ടേഷന്‍ എംഡി ആര്‍ മുരളീധരനാണ് വിശദീകരണവുമായി രംഗത്തെത്തിയത്.മുന്‍ അന്താരാഷ്ട്ര അത്‌ലറ്റ് ജെമ്മ ജോസഫ് തനിക്കെതിരേ വെള്ളയില്‍ പോലിസില്‍ നല്‍കിയ പരാതി വ്യാജമാണെന്നാണ് കമ്പനി ഉടമ ആര്‍ മുരളീധരന്റെ വാദം.
സ്ഥലമുടമ വസ്തു രജിസ്‌ട്രേഷന്‍ വൈകിച്ചതാണ് കാലതാമസമുണ്ടാകാന്‍ കാരണമായതെന്നാണ് വിശദീകരണം.ജെമ്മ ജോസഫിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് തടമ്പാട്ടുതാഴത്ത് മെല്ലോ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ് വാങ്ങാനായി 44 ലക്ഷം രൂപ നല്‍കിയിട്ടും പറഞ്ഞ സമയത്ത് ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തു നല്‍കുകയോ, നല്‍കിയ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നായിരുന്നു ജെമ്മ ജോസഫിന്റെ പരാതി.
വസ്തു ഇടപാടില്‍ ഇടനിലക്കാരിയായി നിന്ന് പിടി ഉഷ വഞ്ചിച്ചെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് പിടി ഉഷയ്ക്കും മുരളീധരനുമടക്കമുള്ളവര്‍ക്കെതിരേ വെള്ളയില്‍ പോലിസ് കേസെടുക്കുകയായിരുന്നു.ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMT