വീട്ടുമുറ്റത്ത് കെ റെയില്‍ സര്‍വേ കുറ്റി സ്ഥാപിക്കുന്നത് തടഞ്ഞ വീട്ടുടുമസ്ഥനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലിസ്
പൊതുമുതല്‍ നശിപ്പിച്ചെന്നും,ക്യത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാരോപിച്ചാണ് കേസ്

കോഴിക്കോട്:വീടിന്റെ മുറ്റത്ത് സര്‍വേ കുറ്റി സ്ഥാപിക്കുന്നത് എതിര്‍ത്ത വീട്ടുടുമസ്ഥനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലിസ്. 10 ലക്ഷം രൂപ വരുന്ന സര്‍വേ ഉപകരണം നശിപ്പിച്ചുവെന്ന കുറ്റമാണ് കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി എ മുജീബ് റഹ്മാനെതിരേ ചുമത്തിയിരിക്കുന്നത്.
സ്വകാര്യ സ്ഥലത്ത് സര്‍വേ കുറ്റികള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.ഒരു മുന്നറിയിപ്പുമില്ലാതെ ഡിസംബര്‍ 23നാണ് കെ റെയില്‍ ഉദ്യോഗസ്ഥര്‍ മുജീബ് റഹ്മാന്റെ വീട്ടുമുറ്റത്ത് സര്‍വേ കുറ്റി സ്ഥാപിച്ചത്. വീട്ടുകാര്‍ എതിര്‍ത്തതോടെ ഉദ്യോഗസ്ഥര്‍ തിരികെ പോവുകയും ചെയ്തു. എന്നാല്‍ പിന്നീട് 10 ലക്ഷം രൂപ വരുന്ന ഡി ജി പി എസ് എന്ന സര്‍വേ ഉപകരണം മുജീബ് റഹ്മാന്‍ കേട് വരുത്തിയെന്ന പേരില്‍ പോലിസ് കേസെടുക്കുകയായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും,ക്യത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പിന്നീട് ആളില്ലാത്ത സമയത്ത് മുജീബ് റഹ്മാന്റെ വീട്ടിലെത്തിയ പോലിസ് വീട്ടുമുറ്റത്ത് സര്‍വേ കുറ്റി സ്ഥാപിച്ചു.പോലിസ് കര്‍ശന നടപടിയിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധം കുറയുമെന്നാണ് പോലിസ് ഉദ്യോഗസ്ഥരുടെ അനുമാനം. സര്‍വേ നടപടികള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ക്ക് മേലുദ്യോഗസ്ഥരുടെ നിര്‍ദേശം.
RELATED STORIES
കുരങ്ങുപനി: ലോകത്ത് 12 രാജ്യങ്ങളിലായി 80 പേര്ക്ക് രോഗബാധ
21 May 2022 5:27 PM GMTനിര്മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTഭോപാലിലെ ജമ മസ്ജിദില് അവകാശവാദമുന്നയിച്ച് ഹിന്ദുത്വര്
21 May 2022 5:02 PM GMTപ്ലസ്ടു വിദ്യാര്ഥിനി തൂങ്ങി മരിച്ച നിലയില്
21 May 2022 4:42 PM GMTമഴ മുന്നറിയിപ്പില് മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില് ...
21 May 2022 4:30 PM GMTകേരളവും ഇന്ധനനികുതി കുറയ്ക്കുമെന്ന് ധനമന്ത്രി
21 May 2022 4:07 PM GMT