- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
39 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 29ന് ഉപതിരഞ്ഞെടുപ്പ്, ജനവിധി തേടുന്നത് 139 പേര്‍
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ 27 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകളിലും പത്തനംതിട്ട ജില്ലയിലെ രണ്ട്, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. വോട്ടെണ്ണല്‍ 30ന് രാവിലെ 10ന് നടക്കും.
തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷന്‍ വാര്‍ഡായ കിണവൂര്‍(3), അതിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ നെല്ലിമൂട്(3), ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പാലച്ചകോണം(3), കൊല്ലത്ത് വിളക്കുടി ഗ്രാമ പഞ്ചായത്തിലെ കുന്നിക്കോട് വടക്ക്(2), പത്തനംതിട്ട ജില്ലയില്‍ പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട്(6), പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി(5), ആലപ്പുഴയില്‍ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ കരുമാടി പടിഞ്ഞാറ്(3), പുന്നപ്ര തെക്കിലെ പവര്‍ഹൗസ്(4), തകഴിയിലെ വേഴപ്രം(4), കുന്നുമ്മ(3), കാവാലം ഗ്രാമ പഞ്ചായത്തിലെ വടക്കന്‍ വെളിയനാട്(3), കോട്ടയം രാമപുരത്തെ അമനകര(5), ഇടുക്കി അടിമാലിയിലെ തലമാലി(4), കൂടയത്തൂരിലെ കൈപ്പ(3), കൊന്നത്തടിയിലെ മുനിയറ നോര്‍ത്ത്(4), എറണാകുളത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മാരാംകുളങ്ങര(4), വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ മടപ്ലാത്തുരുത്ത്കിഴക്ക്(3), കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയപിള്ളി(3), എളങ്കുന്നപ്പുഴയിലെ പഞ്ചായത്ത് വാര്‍ഡ്(6), പറവൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ വാവക്കാട്(3), തൃശൂര്‍ കടവല്ലൂരിലെ കോടത്തുംകുണ്ട്(4), ചേലക്കരയിലെ വെങ്ങാനെല്ലൂര്‍ നോര്‍ത്ത്(4), വള്ളത്തോള്‍ നഗറിലെ യത്തീംഖാന(3), പറപ്പൂക്കരയിലെ പറപ്പൂക്കര പള്ളം(3), ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബംഗ്ലാവ്(3), പാലക്കാട് പുതുപ്പരിയാരത്തെ കൊളക്കണ്ടാംപറ്റ(3), തൃത്താല ബ്ലോക്കിലെ കോതച്ചിറ(3), മലപ്പുറത്തെ അമരമ്പലത്തെ ഉപ്പുവള്ളി(3), വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മീമ്പാറ(4), വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേല്‍മുറി(4), കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി(5), കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി(4), വയനാട് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരുവള്ളിക്കുന്ന്(3), കണ്ണൂര്‍ നടുവില്‍ ഗ്രാമ പഞ്ചായത്തിലെ അറയക്ക്ല്‍ താഴെ(3), ന്യൂമാഹിയിലെ ചാവേക്കുന്ന്(3), പന്ന്യന്നൂരിലെ കോട്ടക്കുന്ന്(6), കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വന്‍കുളത്ത് വയല്‍(2), കാസര്‍ഗോഡ് ബേഡഡുക്കയിലെ ബീമ്പുങ്കാല്‍(3), കയ്യൂര്‍ ചീമേനിയിലെ ചെറിയാക്കര(2) എന്ന ക്രമത്തില്‍ 139 സ്ഥാനാര്‍ത്ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















