ജാമിഅ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം
ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗറില്‍ ജാമിഅ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ, വൈജ്ഞാനിക സംഗമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഫൈസാബാദ്(പട്ടിക്കാട്): പട്ടിക്കാട് ജാമിഅ നൂരിയ്യ 56ാം വാര്‍ഷിക 54ാം സനദ് ദാന സമ്മേളനത്തിനു പ്രൗഡോജ്വല തുടക്കം. ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗറില്‍ ജാമിഅ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ, വൈജ്ഞാനിക സംഗമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
മുപ്പതോളം സെഷനുകളിലായി ഒട്ടേറെ വിഷയങ്ങളില്‍ പ്രൗഡമായ പ്രഭാഷണങ്ങളും പഠന ക്ലാസുകളും നടക്കും. പ്രാരംഭ സമ്മേളനം സയ്യിദ് മുഫ്തി ആലേ റസൂല്‍ ഹബീബ് ഹാശിമി (ഒഡീഷ) ഉദ്ഘാടനം ചെയ്തു. സാമൂഹിക ഉന്നമനത്തിന്റെ അടിസ്ഥാനം അറിവാണെന്നും അറിവും ദൈവവിശ്വാസവും ചേര്‍ന്നുള്ള സംസ്‌കാരമാണ് ഉത്തമമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
ജാമിഅ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി കെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ബഹാഉദ്ദീന്‍ ഫൈസി നദ്‌വി, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, പി അബ്ദുല്‍ ഹമീദ് എംഎല്‍എ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, മഞ്ഞളാംകുഴി അലി എംഎല്‍എ, അഡ്വ. എന്‍ സൂപ്പി, സയ്യിദ് ഉമറുല്‍ഫാറൂഖ് തങ്ങള്‍ ചേളാരി സംസാരിച്ചു.
സമ്മേളന ഭാഗമായി നടന്ന ഇസ്തിഖാമ സെഷന്‍ സമസ്ത ജനറല്‍സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, എം ടി അബൂബക്കര്‍ ദാരിമി, എം പി മുസ്ഥല്‍ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, അബ്ദുസലാം ബാഖവി ദുബൈ, സി കെ.മൊയ്തീന്‍ ഫൈസി, ആശിഖ് കവരത്തി സംസാരിച്ചു.
ഫെയ്‌സ് ടുകെ 19 ഗ്രാന്റ് എക്‌സ്‌പോ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജാമിഅ സമ്മേളനത്തിന്റെ ഭാഗമായി നൂറുല്‍ ഉലമ വിദ്യാര്‍ത്ഥി കൂട്ടായമയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗ്രാന്റ് എക്‌സ്‌പോ ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതം, ചരിത്രം, പൈതൃകം, പരിസ്ഥിതി, ജാമിഅഃ ലോകം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിലെ വ്യത്യസ്ഥവും വൈവിധ്യവുമായ ആവിഷ്‌കാരങ്ങളൊരുക്കിയാണ് എക്‌സിബിഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
RELATED STORIES
രാഹുല് ഗാന്ധിക്കെതിരായ നടപടി: പാര്ലിമെന്റില് കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില് കോണ്ഗ്രസ് മാര്ച്ചില് ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്ഷവും...
27 March 2023 7:43 AM GMTഉമ്മന്ചാണ്ടി വധശ്രമം: സിഒടി നസീര് ഉള്പ്പെടെ മൂന്നുപേര്...
27 March 2023 6:38 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില് മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMT