യുവതിയുടെ ആത്മഹത്യ;ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടക്കല്‍:യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.ചെനക്കല്‍ സ്വദേശി പുളിക്കല്‍ ഷഫീക്(31) ആണ് അറസ്റ്റിലായത്.മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ്, സിഐ എം കെ ഷാജി, കോട്ടക്കല്‍ എസ്‌ഐ എസ് കെ പ്രിയന്‍ സിപിഒമാരായ ശാജി, മുസ്തഫ, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.
നാലുദിവസം മുന്‍പാണ് ഇരിങ്ങാവൂര്‍ സ്വദേശിയായ ഷഫീക്കിന്റെ ഭാര്യ ഹര്‍ഷാപര്‍വീന്‍ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ ഭാഗക്കത്തുനിന്ന് യുവതിക്ക് ശാരീരിക മാനസ്സിക പീഡനങ്ങളുണ്ടായതായി കണ്ടെത്തുകയായിരുന്നു.2017 ലാണ് ഇവര്‍ വിവാഹിതരായത്.ഭാര്യയുടെ 125 പവന്‍ സ്വര്‍ണ്ണം കയ്യിലാക്കിയ പ്രതി അത് അനാവശ്യമായി ചെലവഴിച്ചതിനു പുറമെ മറ്റുസാമ്പത്തിക തിരിമറികള്‍ നടത്തുകയും ചെയ്തിരുന്നു. ഇത് ഭാര്യയെ മാനസികമായി തളര്‍ത്തിയതായും ഇതിനുപുറമെ പ്രതിയില്‍ നിന്ന് ശാരീരിക പീഡനവും ഏല്‍കേണ്ടിവന്നതുമാണ് യുവതിയെ ആത്മഹത്യയിലേക്കെത്തിച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
RELATED STORIES
മൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMTമഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMT