പഠിച്ചില്ലെന്ന കാരണത്താല്‍ നാലാം ക്ലാസുകാരിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് ട്യൂഷന്‍ അധ്യാപിക
ടീച്ചര്‍ക്കെതിരേ കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലിസിലും പരാതി നല്‍കി. അടി കൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരു കാലുകളിലും രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയാണ്

കൊല്ലം: പരവൂരില്‍ നാലാം ക്ലാസുകാരിയ്ക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം.പഠിച്ചില്ലെന്ന കാരണത്തിനാണ് അയല്‍വാസി കൂടിയായ ട്യൂഷന്‍ ടീച്ചര്‍ കുട്ടിയുടെ പിന്‍കാലിലും തുടയിലും ചൂരല്‍കൊണ്ട് അടിച്ചത്. ടീച്ചര്‍ക്കെതിരേ കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലിസിലും പരാതി നല്‍കി. അടി കൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരു കാലുകളിലും രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയാണ്.
കുറച്ചു ദിവസമായി ട്യൂഷനു പോകാന്‍ കുട്ടി മടി കാണിച്ചിരുന്നു. കാലിന്റെ പിന്നില്‍ വേദനയുണ്ടെന്നും പറഞ്ഞു. ഇതോടെ രക്ഷിതാക്കള്‍ നടത്തിയ ദേഹപരിശോധനയിലാണ് ക്രൂരമായ മര്‍ദനത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്.പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗ്‌നയാക്കി തല്ലിയതെന്ന് കുട്ടി പറയുന്നു. പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും ടീച്ചര്‍ തല്ലിക്കുമായിരുന്നെന്നും കുട്ടി വെളിപ്പെടുത്തി.ഈ കാര്യം വീട്ടില്‍ പറയരുതെന്ന് അധ്യാപികയില്‍ നിന്ന് ഭീഷണിയുമുണ്ടായിരുന്നുവെന്നാണ് കുട്ടിയില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
RELATED STORIES
യുവതിക്ക് ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ക്രൂരമര്‍ദ്ദനം: അസിസ്റ്റന്റ്...
28 May 2022 5:54 PM GMTഏക സിവില്‍കോഡ് എല്ലാവര്ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ്...
28 May 2022 5:54 PM GMTമെയ്ക്ക് സെന്‍സ് ഓഫ് മെന്‍സസ്; 'പവര്‍ ടു ദി പിരീഡ്' നൈറ്റ് റണ്‍ നടത്തി
28 May 2022 5:32 PM GMTപ്രവാസിയ്ക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷന്
28 May 2022 5:18 PM GMTഅയര്‍ലന്റിലും കുരങ്ങുപനി സ്ഥിരീകരിച്ചു
28 May 2022 5:15 PM GMTഇന്ത്യന്‍ ബാങ്ക് വിളിക്കുന്നു: 312 സ്പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയില്‍...
28 May 2022 5:08 PM GMT