നിരവധി മോഷണ കേസുകളിലെ പ്രതി പോലിസ് പിടിയില്

പരപ്പനങ്ങാടി:നിരവധി മോഷണക്കേസുകളില് പ്രതി പരപ്പനങ്ങാടി പോലിസ് പിടിയില്. ഹാരിസ് ചാണ്ടി, കടുക്ക ഷാജി എന്നീ പേരുകളില് അറിയപ്പെടുന്ന പരപ്പനങ്ങാടി പുതിയ കടപ്പുറം സ്വദേശി നരിക്കോടന് ഹാരിസാണ് പരപ്പനങ്ങാടി പോലിസ് പിടിയിലായത്. താനുര് ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
പരപ്പനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലെ പാലത്തിങ്ങല് എന്ന സ്ഥലത്തുനിന്നും പള്സര് ബൈക്ക് മോഷ്ടിച്ചതിനും,അമ്പാടി നഗര് എന്ന സ്ഥലത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ 15000 രൂപ വിലയുള്ള മൊബൈല്ഫോണും, പണവും മോഷണം നടത്തിയതിനും ഇയാള്ക്കെതിരേ പരപ്പനങ്ങാടി പോലിസ് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ഈര്ജിതമാക്കിയിരുന്നു.തുടര്ന്ന് പ്രതിക്കായി നിരവധി സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചും നിരവധിയാളുകളെ ചോദ്യം ചെയ്തും അന്വേഷണം പുരോഗമിക്കുന്നതിനിടേ മോഷണം നടത്തിയ ബൈക്കില് സഞ്ചരിക്കുകയായിരുന്ന പ്രതിയെ സിഐ ഹണി കെ ദാസിന്റെ നേതൃത്വത്തില് പ്രത്യേകാന്വേഷണ സംഘം പിടികൂടുകയായിരുന്നു.സലേഷ് കെ, സബറുദ്ദീന് എം പി,ജിനേഷ് വി സി,അഭിമന്യു കെ, വിപിന് എ ഒ എന്നിവരാണ് അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്.പ്രതിയെ കോടതി റിമാന്റ് ചെയ്തു.
RELATED STORIES
ഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്സയും ലഭ്യമാക്കുക: ജി എന് സായിബാബ നാഗ്പൂര് ജയിലില്...
26 May 2022 10:18 AM GMTപാകിസ്താന് മുന് പ്രധാനമന്ത്രി ഇമ്രാന്ഖാന്റെ പ്രതിഷേധ മാര്ച്ച് ഇസ്...
26 May 2022 5:10 AM GMT'പൂഞ്ഞാര് പുലി' ഒടുവില് എലിയായി അഴിക്കുള്ളില്
26 May 2022 3:47 AM GMTമതവിദ്വേഷ പരാമര്ശം: പി സി ജോര്ജ്ജ് പോലിസ് കസ്റ്റഡിയില്
25 May 2022 11:34 AM GMT