Districts

കോട്ടയം ചെന്നാപ്പാറയില്‍ വീണ്ടും പുലിയിറങ്ങി

പുലിയെ പിടിക്കാനായി ഉടന്‍ കൂട് സ്ഥാപിക്കണമെന്നും ഇല്ലെങ്കില്‍ വനംവകുപ്പ് ഓഫിസ് ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി

കോട്ടയം ചെന്നാപ്പാറയില്‍ വീണ്ടും പുലിയിറങ്ങി
X

കോട്ടയം: മുണ്ടക്കയം ചെന്നാപ്പാറയില്‍ വീണ്ടും പുലിയിറങ്ങി.ചെന്നാപ്പാറയില്‍ താമസിക്കുന്ന റെജിയുടെ വീട്ട് വരാന്തായിലാണ് രാത്രി പുലിയെ കണ്ടത്.നായ കുരയ്ക്കുന്നത് കേട്ട് ലൈറ്റിട്ട് നോക്കിയപ്പോള്‍ പുലി ഓടി മറയുന്നത് വീട്ടുകാര്‍ കണ്ടു. പുലിയുടെ ആക്രമണത്തില്‍ വളര്‍ത്ത് നായ്ക്ക് പരിക്കേറ്റു.പുലിയെ പിടികൂടാന്‍ വനംവകുപ്പ് അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുലിയുടെ ആക്രമണത്തില്‍ നിന്ന് എസ്‌റ്റേറ്റിലെ ജീവനക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പ്രദേശത്തെ പശു, നായ അടക്കമുള്ള നിരവധി വളര്‍ത്തുമൃഗങ്ങളെയും പുലിടെ ആക്രമിച്ചു. കാട്ടാനയുടെയും പെരുമ്പാമ്പിന്റെയുമെല്ലാം ഉപദ്രവങ്ങള്‍ക്ക് പുറമേയാണിപ്പോള്‍ പ്രദേശത്ത് പുലി ശല്യം.

പരാതി വ്യാപകമായതോടെ പുലിയുടെ സാന്നിധ്യം തിരിച്ചറിയുവാനായി വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പുലിയെ പിടിക്കാനായി ഉടന്‍ കൂട് സ്ഥാപിക്കണമെന്നും ഇല്ലെങ്കില്‍ വനംവകുപ്പ് ഓഫിസ് ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it