Districts

വനിതാ ദിനത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു

വനിതാ ദിനത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു
X
മണ്ണാര്‍ക്കാട്:അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അട്ടപ്പാടിയില്‍ ആദിവാസി ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി ആദരിച്ചു.സാമൂഹ്യ പ്രവര്‍ത്തകരായ അയ്യരമ്മാള്‍, ശിവാനി എന്നിവരെയാണ് ഉപഹാരം നല്‍കി ആദരിച്ചത്.

സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം പൊന്നാട അണിയിക്കുകയും സ്‌നേഹോപഹാരം നല്‍കുകയും ചെയ്തു. ജില്ലാ ഇന്‍ചാര്‍ജര്‍ സമീര്‍ ആലുങ്ങല്‍,എസ്ഡിപിഐ മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി കുഞ്ഞഹമ്മദ് വാര്യത്തൊടി, റഹീസ് ഉണ്ണിയാല്‍,ഫാത്തിമ കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it