Districts

എംഡിഎംഎയുമായി കൊല്ലത്ത് സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍

എംഡിഎംഎയുമായി കൊല്ലത്ത് സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍
X

കൊല്ലം: സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഡിഎംഎയുമായി പിടിയില്‍.സിനിമ സീരിയല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നഷീബാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഷാഡോ സംഘത്തിന്റെ പിടിയിലായത്. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നഷീബിനെ അറസ്റ്റ് ചെയ്തത്.

1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ബൈക്കില്‍ കൊണ്ടുപോകുന്നതിന് ഇടയിലാണ് ഇയാള്‍ പിടിയിലായത്. എറണാകുളത്തെ ലഹരി മാഫിയകളില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയിരുന്നത്. കൊല്ലത്തുള്ള വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വില്‍പ്പന നടത്തി വന്നിരുന്നത് എന്നും പ്രതി എക്‌സൈസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.ഓപ്പറേഷന്‍ സ്റ്റഫ് എന്ന് പേരിട്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു തെരച്ചില്‍.ഇയാള്‍ക്ക് എംഡിഎംഎ നല്‍കിയവരെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എക്‌സൈസ് വ്യക്തമാക്കി.



Next Story

RELATED STORIES

Share it