എ വര്‍ഗീസിന്റെ സഹോദരന്‍ എ തോമസ് നിര്യാതനായി

കല്‍പറ്റ: തിരുനെല്ലിക്കാട്ടില്‍ പോലിസ് വെടി വച്ചു കൊന്ന നക്‌സല്‍ നേതാവ് എ വര്‍ഗീസിന്റെ സഹോദരന്‍ വെള്ളമുണ്ട അരീക്കാട് എ തോമസ്(67) നിര്യാതനായി.എ വര്‍ഗീസിന്റെ ഇളയ സഹോദരനായിരുന്നു തോമസ്.
1970 ലാണ് വര്‍ഗീസിനെ പോലിസ് വെടിവച്ച് കൊലപ്പെടുത്തിയത്.ഈ കേസില്‍ എല്ലാ നിയമപോരാട്ടങ്ങളിലും തോമസായിരുന്നു മുന്‍ നിരയില്‍.സിപിഎം എല്‍ റെഡ് ഫ്‌ലാഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്നും ചോമന്‍ മൂപ്പനും ഒപ്പം തോമസും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് വര്‍ഗ്ഗീസ് വധക്കേസില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥനടക്കം പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. നിലവില്‍ വര്‍ഗീസ് സ്മാരക ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ ചിന്നമ്മ. മക്കള്‍ അഡ്വ വര്‍ഗീസ്, ഷേര്‍ലി, സിപ്‌സണ്‍, സോഡി, സിലി.മരുമക്കള്‍ ഷാജു,ബിജു,സേവ്യര്‍ സെബാസ്റ്റ്യന്‍, പുഷ്പ, ജ്യോതി, സഹോദരങ്ങള്‍ ജോസഫ്, മറിയം,അന്ന.
RELATED STORIES
ഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMTഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസത്തെ ...
17 May 2022 9:09 AM GMTപി ചിദംബരത്തിന്റേയും മകന്റേയും വീടുകളില്‍ സിബിഐ റെയ്ഡ്
17 May 2022 5:10 AM GMTസംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്;വോട്ടെണ്ണല്‍ ...
17 May 2022 4:16 AM GMTയുക്രെയിനില്‍ നിന്ന് മടങ്ങിയ വിദ്യാഥികള്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 3:29 AM GMT'താജ്മഹലില്‍ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളില്ല'; ആരോപണം തള്ളി...
17 May 2022 2:37 AM GMT