മുന്‍ കിവീസ് താരം മൈക്ക് ഹസന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് കോച്ച്


ഓക്ലന്‍ഡ്: മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍ മൈക്ക് ഹസന്‍ ഇനി ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പുതിയ പരിശീലകന്‍. ബ്രാഡ് ഹോഡ്ജിന് പകരക്കാരനായാണ് അദ്ദേഹം പുതിയ ദൗത്യമേറ്റെടുത്തിരിക്കുന്നത്. അടുത്ത ഐപിഎല്‍ സീസണില്‍ പഞ്ചാബിനായി ഇനി ഹസന്‍ തന്ത്രങ്ങളോതും. അഞ്ചുമാസം മുമ്പാണ് അദ്ദേഹം ന്യൂസിലന്‍ഡ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങിയത്.ആറുവര്‍ഷത്തോളം ന്യൂസിലന്‍ഡിനെ പരിശീലിപ്പിച്ച ഹസണ്‍ ടെസ്റ്റിലും ഏകദിനത്തിലും ടീമിന് നിര്‍ണായക വിജയങ്ങള്‍ സമ്മാനിച്ചു.
ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ കിവികളെത്തിയതും ഹസന്റെ നായകത്വത്തിലാണ്.കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രണ്ടാംഘട്ടത്തില്‍ തുടര്‍ തോല്‍വികള്‍ സംഭവിച്ചതോടെ പ്ലേ ഓഫിലെത്താതെ ടീം വീണു. ഇത്തവണ ടീമില്‍ വലിയ മാറ്റങ്ങള്‍ വന്നേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

RELATED STORIES

Share it
Top