Athletics

ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ് മീറ്റ്: ലോങ്ജംപില്‍ ശ്രീശങ്കറിന് ദേശീയ റെക്കോഡ്

ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ് മീറ്റ്: ലോങ്ജംപില്‍ ശ്രീശങ്കറിന് ദേശീയ റെക്കോഡ്
X

ഭുവനേശ്വര്‍: ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സിലെ ലോങ്ജമ്പില്‍ മലയാളിയായ എം ശ്രീശങ്കറിന് ദേശീയ റെക്കോഡ്. അഞ്ചാം ശ്രമത്തില്‍ 8.20 മീറ്റര്‍ ദൂരം പിന്നിട്ടാണ് ശ്രീശങ്കര്‍ റെക്കോഡിട്ടത്. ഇതോടെ അങ്കിത് ശര്‍മയുടെ 8.19 എന്ന റെക്കോഡ് പഴങ്കഥയായി. കരിയറില്‍ ആദ്യമായാണ് ശ്രീശങ്കര്‍ എട്ട് മീറ്റര്‍ പിന്നിടുന്നത്.
മീറ്റില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണം കൂടിയാണിത്. വെള്ളി നേടിയ സര്‍വീസസിന്റെ വിഒ ജിനേഷ് 7.95 മീറ്ററാണ് ചാടിയത്.
മലയാളി താരങ്ങളായ നീന പിന്റോയും (ലോങ് ജമ്പ്) പി യു ചിത്രയും (1500 മീറ്റര്‍) നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഇരുവരും സര്‍വീസസിനു വേണ്ടിയാണ് മല്‍സരിക്കുന്നത്.
Next Story

RELATED STORIES

Share it