Second edit

എന്‍ജിനീയര്‍മാരുടെ ദിവസം

ദേശീയ എന്‍ജിനീയേഴ്‌സ് ദിനമാണ് ഇന്ന്. ഇന്ത്യ കണ്ട ഏറ്റവും മികച്ച എന്‍ജിനീയറായിരുന്നു എം വിശ്വേശ്വരയ്യ. ആധുനിക മൈസൂരുവിന്റെ ശില്‍പ്പി എന്നറിയപ്പെടുന്ന അദ്ദേഹം 1861 സപ്തംബര്‍ 15നാണ് കര്‍ണാടകയിലെ കോലാറില്‍ ജനിച്ചത്.

വിശ്വേശ്വരയ്യയുടെ ആസൂത്രണപാടവവും സമര്‍പ്പിതജീവിതവും ഉപയോഗിച്ച് മൈസൂര്‍ സംസ്ഥാനം എന്‍ജിനീയറിങ് രംഗത്ത് വളരെയധികം മുന്നേറി. മൈസൂരിലെ ചീഫ് എന്‍ജിനീയറായിരുന്ന അദ്ദേഹം പിന്നീട് മൈസൂരില്‍ ദിവാനായി. വിശ്വേശ്വരയ്യ എന്ന പ്രതിഭാശാലിയുടെ സ്മരണ നിലനിര്‍ത്താനാണ് സപ്തംബര്‍ 15 ദേശീയ എന്‍ജിനീയേഴ്‌സ് ഡേ ആയി ആചരിക്കുന്നത്.

ദിവാന്‍ പദവി ഏറ്റെടുക്കുന്നതിനുള്ള ചടങ്ങില്‍ വച്ച് വിശ്വേശ്വരയ്യ നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമാണ്. സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയുള്ള ശുപാര്‍ശയുമായി ബന്ധുക്കളോ സുഹൃത്തുക്കളോ തന്നെ സമീപിക്കരുത്. അങ്ങനെയൊരു ഉറപ്പുതന്നാല്‍ മാത്രമേ ഞാന്‍ ദിവാന്‍ പദവി സ്വീകരിക്കുകയുള്ളൂ. തന്റെ പ്രഖ്യാപനത്തെ നൂറുശതമാനം സാധൂകരിക്കുന്ന ജീവിതമായിരുന്നു വിശ്വേശ്വരയ്യയുടേത്.വിശ്വേശ്വരയ്യയുടെ ജീവിതവീക്ഷണത്തോട് പുതിയ തലമുറയിലെ എന്‍ജിനീയര്‍മാര്‍ എത്രത്തോളം യോജിച്ചുപോവുന്നു എന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്.

എന്‍ജിനീയറിങ് വിദ്യാഭ്യാസം തുടങ്ങുന്നിടത്ത് നിന്നുതന്നെ പണത്തിന്റെ കളികളും ആരംഭിക്കുന്നു എന്നതാണു സത്യം. പിന്നെ എങ്ങനെ വിശ്വേശ്വരയ്യയെപ്പോലെയുള്ള എന്‍ജിനീയര്‍മാരും അദ്ദേഹം പൂര്‍ത്തീകരിച്ചതുപോലെയുള്ള പ്രൊജക്റ്റുകളും രാജ്യത്തുണ്ടാവും?
Next Story

RELATED STORIES

Share it