Fashion

ട്രെന്‍ഡിനൊപ്പം ഷൈന്‍ ചെയ്യാന്‍ ജെന്‍ഡര്‍ലസ് ഹാരം പാന്റുകള്‍

ട്രെന്‍ഡിനൊപ്പം ഷൈന്‍ ചെയ്യാന്‍ ജെന്‍ഡര്‍ലസ് ഹാരം പാന്റുകള്‍
X

ഇക്കാലത്ത് വേഷം മാത്രം നോക്കി ആണ്‍ പെണ്‍ വ്യത്യാസം തിരിച്ചറിയുക എന്നത് ഒരിത്തിരി ബുദ്ധിമുട്ടാണ്. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും എന്ന പേരില്‍ ഇറങ്ങുന്ന വ്യത്യസ്ഥ ഡ്രസുകളേക്കാള്‍ അപ്പോള്‍ ഡിമാന്‍ഡ് കൂടുതല്‍ ജെന്‍ഡര്‍ ഇക്വാലിറ്റി ഡ്രസ്സുകള്‍ക്കാണ്.ഈ കൂട്ടത്തില്‍ പാന്റുകള്‍ ഉള്‍പ്പെടുന്നു.ഇപ്പോള്‍ ജെന്റര്‍ലെസ് പാന്റുകളാണ് ഈ സീസണിലെ ഹൈലൈറ്റ്.ലിംഗഭേദമന്യേ യുവാക്കളുടെ മനം കവര്‍ന്നിരിക്കുന്ന അത്തരം പാന്റുകളാണ് ഡ്രോപ് ക്രോച്ച് ഹാരം പാന്റുകള്‍.


കംഫര്‍ട്ടിബിള്‍ ആന്റ് കൂള്‍ എന്നതാണ് ഡ്രോപ് ക്രോച്ച് ഹാരം പാന്റുകളുടെ ഏറ്റവും വലിയ സവിശേഷത.സ്‌റ്റൈലും സൗന്ദര്യവും ഒപ്പം ഉപയോഗിക്കാനുള്ള സുഖവും കണക്കിലെടുത്താണ് ഹാരം പാന്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആകര്‍ഷകമായ പ്രിന്റുകളും കൊതിപ്പിക്കുന്ന നിറക്കൂട്ടുകളും കൂടിയാണ് ഹാരം പാന്റുകളെ പ്രിയങ്കരമാക്കുന്നത്.

ഹാരം പാന്റില്‍ തന്നെ അഫ്ഗാന്‍ ഹാരം പാരച്യൂട്ട് ഹാരം ത്രീ ഫോര്‍ത്ത് ഹാരം എന്നിങ്ങനെ വൈവിധ്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ഓഫിസ് വെയറും കാഷ്വല്‍ വെയറും ലഭ്യമാണ്. ടോപ്പുകളുടേയും ടീഷര്‍ട്ടുകളുടേയും കൂടെ ഇവ ധരിക്കാന്‍ കഴിയും.എന്തായാലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഇണങ്ങുന്ന ഈ പാന്റുകള്‍ സൂപ്പര്‍ കംഫര്‍ട്ടിബിളാണ്.

കണങ്കാലിന്റെ ഭാഗത്ത് ഇലാസ്റ്റിക് ഫിനിഷിംങുള്ള ഹാരം പാന്റുകളാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്.ഏറ്റവും പുതിയ ഫാഷന്‍ സ്‌റ്റൈലിംങിന്റെ അടയാളമായി മാറിയിരിക്കുകയാണ് ഡ്രോപ് കോച്ച് ഹാരം പാന്റുകള്‍.


നര്‍ത്തകരുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട ചോയിസാണിത്. ഏത് സാഹചര്യത്തിലും അണിയാന്‍ സൗകര്യപ്രദമാണെന്നതാണ് ഹാരം പാന്റുകളുടെ ഏറ്റവും വലിയ പ്രത്യേകത. കാരണം അനായാസകരമായ ശരീര ചലനങ്ങള്‍ക്ക് സഹായിക്കുന്ന തരത്തിലുള്ളതാണ് ഈ ക്യൂട്ട് ഡ്രസ്. അതുകൊണ്ടാണ് നര്‍ത്തകര്‍ക്കിടയില്‍ ഹാരം പാന്റിന് പ്രിയമേറുന്നത്.

ഒതുക്കമുള്ള വസ്ത്രമെന്ന നിലയില്‍ പെണ്‍കുട്ടികള്‍ക്കിത് ഇണങ്ങുകയും ചെയ്യും.ഡെനിമും ലെഗ്ഗിങ്‌സുമെല്ലാം വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥയില്‍ നിന്ന് ഒരു തരം ചില്‍ അനുഭവമാണ് ഒഴുകിപ്പരക്കുന്ന ഹാരം പാന്റുകള്‍ സമ്മാനിക്കുന്നത്.ഹാരം പാന്റുകള്‍ വളരെ ലൂസായതിനാലും ഞൊറിവുകള്‍ ഉള്ളതിനാലും ടൈറ്റായിട്ടുള്ള ടോപ്പുകള്‍ അണിഞ്ഞ് ഫാഷന്‍ ലോകത്ത് സ്‌റ്റൈല്‍ ചെയ്യാം. മാത്രമല്ല ഈ വേഷം ആരോഗ്യകരവുമാണ്. ഷോര്‍ട്ട് സ്ലീവ് ലെസ് ടോപ്, ടാങ്ക് ടോപ്‌സ്, ലോംഗ് സ്ലീവ്‌സ് ഉള്ള ഫിറ്റഡ് ടീഷര്‍ട്ടുകള്‍ എന്നിവയും ഇതിന് സൂപ്പര്‍ ലുക്ക് നല്‍കും. വിദേശികള്‍ യാത്രാവേളകളില്‍ ധാരാളമായി അണിയുന്ന വേഷങ്ങളാണിത്. ഹിപ്പി വൈബ് സൃഷ്ടിക്കുന്ന ഈ വസ്ത്രത്തിന് ഫാഷന്‍ ലോകത്ത് ഒരു സവിശേഷ സ്ഥാനം തന്നെയുണ്ട്.

ഫാഷനും സ്‌റ്റൈലിംങും ഒരു പരീക്ഷണമാണ്. എന്നും എപ്പോഴും ഒരെ സ്‌റ്റൈല്‍ തുടരുകയല്ല വേണ്ടത്. അതിനാല്‍ ചില ഡ്രോപ് ക്രോച്ച് ഹാരം ലുക്കുകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഒട്ടും മോശമാവില്ല.ഡെനിമും ലെഗ്ഗിങ്‌സുമെല്ലാം വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥയില്‍ നിന്ന് ഒരു മോചനം കൂടി സമ്മാനിക്കുന്ന ഈ വേഷം ഇഷ്ടമാവാതിരിക്കില്ല.Next Story

RELATED STORIES

Share it