Shopping

ക്രെഡിറ്റ് കാര്‍ഡ് ഷോപ്പിങ് സുരക്ഷിതമാക്കാന്‍ ചില ടിപ്പുകള്‍

ക്രെഡിറ്റ് കാര്‍ഡ് ഷോപ്പിങ് സുരക്ഷിതമാക്കാന്‍ ചില ടിപ്പുകള്‍
X

ഉത്സവകാലം ആഘോഷങ്ങളുടേത് മാത്രമല്ല. അത് ഷോപ്പിങ് കാലം കൂടിയാണ്. വിവിധ ബ്രാന്‍ഡുകള്‍ ഉത്സവ കാലങ്ങളില്‍ വമ്പന്‍ ഓഫറുകളുമായാണ് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നത്.അതുകൊണ്ട് തന്നെ ഉത്സവ സീസണുകള്‍ ഷോപ്പിങിന് പറ്റിയ സമയമാണ്.വിഷുവും,ഈസ്റ്ററുമൊക്കെ കഴിഞ്ഞ് അടുത്ത ആഘോഷമായ പെരുന്നാള്‍ കൂടി വന്നെത്താന്‍ പോകുകയാണ്.പുത്തന്‍ വസ്ത്രവും അതിന് യോജിക്കുന്ന ആഭരണങ്ങളുമൊന്നുമില്ലാതെ എന്താഘോഷം അല്ലേ.

പെരുന്നാള്‍ ഷോപ്പിങിന് ഒരുങ്ങുകയാകും മിക്കവരും.കൊവിഡ് ആരംഭിച്ചതു മുതല്‍ മലയാളികള്‍ ഓണ്‍ലൈന്‍ വഴിയുളള ഷോപ്പിങിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നത്.കൊവിഡ് ഒന്ന് പത്തി മടക്കിയെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിങില്‍ സുഖം കണ്ടെത്തിയ മലയാളികള്‍ അതില്‍ നിന്നും പിന്‍മാറാന്‍ തയ്യാറല്ല.ഓണ്‍ലൈന്‍ ഷോപ്പിങ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കൂടിയാണേല്‍ തകര്‍ത്തത് തന്നെ.പോക്കറ്റില്‍ നിന്ന് പോകുന്ന പണത്തിന് ഒരു കണക്കും ഉണ്ടാകില്ലെന്ന് മാത്രമല്ല,ഇഷ്ടം പോലെ വാങ്ങിച്ച് കൂട്ടുകയും ചെയ്യാം.നമ്മുടെ ഈ ഷോപ്പിങ് ക്രേസ് അറിഞ്ഞുകൊണ്ട് തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഷോപ്പിങിന് കമ്പനികള്‍ വന്‍ ഓഫറുകള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ ഓഫറുകളില്‍ മയങ്ങി കടക്കെണിയില്‍ വീണ് പോകാനുളള സാധ്യത കൂടുതലാണ്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമായി എങ്ങനെ ഷോപ്പിങ് നടത്താം എന്നറിയണ്ടേ. ഈ ടിപ്പുകള്‍ ഒന്ന് പരീക്ഷിച്ചാല്‍ മതി

ഒന്നാമതായി ക്രെഡിറ്റ് കാര്‍ഡ് പരിധിയില്‍ വേണം ശ്രദ്ധിക്കാന്‍. 30-40 ശതമാനം വരെ ക്രെഡിറ്റ് കാര്‍ഡ് പരിധി മറികടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. പിന്നീടുളള ക്രെഡിറ്റ് കാര്‍ഡ് ലോണുകള്‍ക്കും ഇത് തടസ്സമാകും.

രണ്ടാമതായി ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് മാത്രം മികച്ചത് തിരഞ്ഞെടുക്കുക. ഓണ്‍ലൈനും ഓഫ് ലൈനും ആയുളള വില്‍പ്പനക്കാരുടെ ബാങ്ക് അടിസ്ഥാനത്തിലുളള ഡിസ്‌കൗണ്ടുകള്‍ താരതമ്യപ്പെടുത്തി പരിശോധിച്ച് വേണം തീരുമാനം എടുക്കാന്‍. വലിയ തുക മുടക്കിയാണ് സാധനം വാങ്ങുന്നത് എങ്കില്‍ കുറഞ്ഞ ഇഎംഐ നിരക്കിലുളള ഓപ്ഷനുകള്‍ വേണം തിരഞ്ഞെടുക്കാന്‍. അവസാനമായി ഷോപ്പിങ് നടത്തുന്നതിന് മുന്‍പായി ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ തീര്‍ത്തുവെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ ചെയ്താല്‍ മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ഉത്സവകാലത്തെ ഷോപ്പിങ് മികച്ച രീതിയില്‍ നടത്താനും സാധിക്കും.



ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കേണ്ടത് കാര്‍ഡ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റുമെന്റുകള്‍ ക്രെഡിറ്റ് സ്‌കോറുകള്‍ നിലനിര്‍ത്തുവാനും സഹായിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എപ്പോഴും ഓരോ ഉപയോക്താവും തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കേതുണ്ട്. നിങ്ങളുടെ അറിവോടുകൂടിയല്ലാത്ത ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ട് എങ്കില്‍ അതിലൂടെ മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ക്രെഡിറ്റ് കാര്‍ഡ് ബില്ലിനൊപ്പം വരുന്ന ഫീസുകളും കാര്‍ഡ് ഉപയോക്താവ് കൃത്യമായി പരിശോധിക്കണം. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പിന്തുടരുന്നത് ഉപയോക്താക്കള്‍ക്ക് എപ്പോഴും സഹായകരമായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് പരിധിയ്ക്ക് മുകളിലുള്ള ചിലവഴിക്കലുകള്‍ക്ക് പലപ്പോഴും ബാങ്കുകള്‍ അധിക ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. അതിന് പുറമേ പല തരത്തിലുള്ള നികുതികളും കിഴിയ്ക്കും. അവയിലെല്ലാം ഒരു ശ്രദ്ധ നല്‍കേണ്ടത് ഏറെ പ്രധാനമാണ്.

ക്രെഡിറ്റ് ലിമിറ്റിനെക്കുറിച്ചും ആകെ കുടിശ്ശിക തുകയെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റിലൂടെ ഉപയോക്താവിന് ലഭ്യമാകും. നിലവിലെ ബില്ലിങ് സൈക്കിളില്‍ നല്‍കിയിരിക്കുന്ന ചാര്‍ജുകള്‍ക്കൊപ്പം അടക്കേണ്ടി വരുന്ന ഇഎംഐകളും ചേര്‍ന്നതാണ് ആകെ തുക. അധിക ചാര്‍ജുകള്‍ നല്‍കേണ്ടുന്നത് ഒഴിവാക്കുന്നതിനായി ഓരോ മാസവും കുറച്ച് കുടിശ്ശിക തുക അടയ്ക്കുന്നതിനായി ഇത് നിര്‍ദേശിക്കുന്നു.

ചിലപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ നിങ്ങള്‍ക്ക് ചില റിവാര്‍ഡ് പോയിന്റുകള്‍ ലഭ്യമായേക്കാം. ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമേ ഈ റിവാര്‍ഡ് പോയിന്റുകള്‍ക്ക് സാധുതയുണ്ടാവുകയുള്ളൂ. അവ എക്‌സ്പയര്‍ ആകുന്നതിന് മുമ്പ് കാര്‍ഡ് ഉപഭോക്താവ് ആ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കണം. ക്രെഡിറ്റ് കാര്‍ഡില്‍ ലഭ്യമായിട്ടുള്ള എല്ലാ അധിക പോയിന്റുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റിലൂടെ മനസ്സിലാക്കാം. കൂടാതെ എത്ര അധിക പോയിന്റുകളാണ് ഉപയോക്താവ് ഉപയോഗിച്ചിരിക്കുന്നത് എന്നും ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റിലൂടെ മനസ്സിലാക്കാം. ചിലപ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ദാതാവ് അല്ലെങ്കില്‍ കമ്പനി അതുമായി ബന്ധപ്പെട്ട ചില നയ നിബന്ധനകളില്‍ മാറ്റം വരുത്തിയേക്കാം. ഇത്തരം മാറ്റങ്ങള്‍ അതാത് സമയത്ത് അറിയുന്നതിനായി ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുന്നത് വഴി സാധിക്കും. അല്ലെങ്കില്‍ ആ മാറ്റങ്ങള്‍ നിങ്ങള്‍ അറിയാതെ പോയേക്കാം. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞതിന് ശേഷം കാര്‍ഡ് ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല എങ്കിലും, ഉപയോക്താവിന് താത്പര്യമുണ്ടെങ്കില്‍ അതേ അക്കൗണ്ട് നമ്പറില്‍ മറ്റൊരു കാര്‍ഡ് പുതുക്കി ലഭിക്കുവാന്‍ പ്രയാസങ്ങളൊന്നും തന്നെയില്ല. അതിനാല്‍ തന്നെ നിങ്ങളുടെ പക്കലുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ എക്‌സപയറി ഡേറ്റ് അവസാനിച്ചു കഴിഞ്ഞാല്‍, തുടര്‍ന്നും ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി പുതിയ കാര്‍ഡ് ഉടന്‍ തന്നെ മാറ്റി വാങ്ങിക്കേണ്ടതാണ്. ഇപ്പോള്‍ മിക്ക ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് റീ ഇഷ്യൂയിങ് പ്രക്രിയകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ വീട്ടിലിരുന്നുകൊണ്ട് ഓരോ ഉപയോക്താവിനും ക്രെഡിറ്റ് കാര്‍ഡ് പുതുക്കി വാങ്ങാം.

Next Story

RELATED STORIES

Share it