- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മികച്ച ഫാഷൻ ഡിസൈനർമാരുടെ നിർദേശങ്ങൾ അടങ്ങിയ പെർഫെക്ട് ഷോപ്പിങ് ഗൈഡ്
വസ്ത്ര വിപണികള്‍ പുതിയ ട്രെന്‍ഡുകള്‍ അവതരിപ്പിക്കുന്നകാലം. വിദേശത്തു നിന്ന് ലീവിനു വന്ന് നാട്ടില്‍ ആഘോഷമായി ഷോപ്പിങ് നടത്തുന്ന എന്‍ആര്‍ഐ കുടുംബങ്ങള്‍ക്കായും ചിങ്ങത്തില്‍ തുടങ്ങുന്ന കല്യാണമേളകള്‍ക്കായും വസ്ത്ര വിസ്മയത്തിന്റെ പുത്തന്‍ വാതിലുകള്‍ തുറന്നിടുന്ന സമയമാണിത്.
വസ്ത്രങ്ങള്‍ വാങ്ങാന്‍ ഏറ്റവും ഇണങ്ങിയ സമയമാണിത്. വസ്ത്ര വിപണികള്‍ പുതിയ ട്രെന്‍ഡുകള്‍ അവതരിപ്പിക്കുന്നകാലം. വിദേശത്തു നിന്ന് ലീവിനു വന്ന് നാട്ടില്‍ ആഘോഷമായി ഷോപ്പിങ് നടത്തുന്ന എന്‍ആര്‍ഐ കുടുംബങ്ങള്‍ക്കായും ചിങ്ങത്തില്‍ തുടങ്ങുന്ന കല്യാണമേളകള്‍ക്കായും വസ്ത്ര വിസ്മയത്തിന്റെ പുത്തന്‍ വാതിലുകള്‍ തുറന്നിടുന്ന സമയമാണിത്. ഇതാ, വസ്ത്രങ്ങളിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍. ഒപ്പം മികച്ച ഫാഷന്‍ ഡിസൈനര്‍മാരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും.
നോട്ട് ഔട്ട് പട്ടു സാരി
ഒരായിരം സാരി മുന്നില്‍ കാണുമ്പോള്‍ ഇതിലേതാണ് നല്ലത് എന്നതിനേക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍, മറ്റുള്ളവരിലും ഒരു പിടി മുന്നില്‍ നില്‍ക്കണമല്ലോ എന്നല്ലേ? അതുകൊണ്ടു തന്നെയാണ് പട്ടു സാരികള്‍ ഒരിക്കലും നോട്ട് ഔട്ട് ആകാതെ ക്രീസില്‍ നില്‍ക്കുന്നതും. ഏതു മോഡല്‍ സാരികള്‍ വിപണിയിലെത്തിയാലും എല്ലാ കാലത്തും ഡിമാന്‍ഡ് നമ്മുടെ പാരമ്പര്യ പട്ടു സാരികള്‍ക്ക് തന്നെ.
പട്ടു സാരിയായാല്‍ എലഗന്‍സ് വേണം. എഴുപതു കഴിഞ്ഞ മുത്തശ്ശിക്ക് ബോര്‍ഡര്‍ ഉള്ള ഓഫ് വൈറ്റ് അല്ലെങ്കില്‍ ഇളം നിറങ്ങളിലെ സാരികള്‍ ആയിരുന്നു ഇന്നലെ വരെ. ഇന്നത്തെ ട്രെന്‍ഡ് ക്രീമിലും ഓഫ് വൈറ്റിലും ബെയ്ജിലും, കട്ട് വര്‍ക്കും ത്രെഡ് വര്‍ക്കും ചെയ്ത സാരികളാണ്. പട്ടില്‍ തന്നെ മള്‍ട്ടികളറും ബ്രൊക്കേഡും മുന്നിലുണ്ട്. ഇരുപതുകാരി കൊച്ചുമോള്‍ക്കാണെങ്കില്‍ ഫ്യൂഷന്‍, നിയോണ്‍ കളര്‍ കോംബിനേഷന്‍ തിരഞ്ഞെടുക്കാം. രുദ്രാക്ഷ പട്ട് , ഇരുതല പക്ഷി, പീകോക്ക് , എലിഫന്റ് , ജഡായു നഖം, എന്നിങ്ങനെ വ്യത്യസ്ത ഡിസൈനുകള്‍ പരീക്ഷിച്ച് ഓരോ പട്ടു സാരിയും മികച്ചതും ട്രെന്‍ഡിയുമായാണ് എത്തുന്നത്.
കനമില്ലാ പട്ട്
ഒരു തൂവലിന്റെ കനമേയുള്ളൂ ഈ സാരിക്ക്. കല്ല്യാണ്‍ സില്‍ക്‌സിന്റെ എക്‌സ്‌ക്ലൂസീവ് കളക്ഷനില്‍ നിവര്‍ന്ന ലൈറ്റ് വെയ്റ്റ് െ്രെബഡല്‍ കളക്ഷന്റെ പേര് 'സൂപ്പര്‍ ഫെദര്‍ ലൈറ്റ്'. ഒറ്റ നോട്ടത്തില്‍ ആരുടേയും കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന സാരി കൈയിലെടുക്കുമ്പോള്‍ ഒരു പക്ഷിത്തൂവല്‍ പോലെ മൃദുലവും കനക്കുറവും. കല്ല്യാണ പെണ്ണിന് മാത്രമല്ല, പട്ടു സാരിയെ പ്രണയിക്കുന്നവരുടെയെല്ലാം മോസ്റ്റ് ഫേവറിറ്റ് ആണിത്. ഭാരം കുറയുമ്പോള്‍ വിലയല്‍പം കയറുമെങ്കിലും ഇന്നത്തെ ഏറ്റവും ട്രെന്‍ഡി ലൈറ്റ് വെയ്റ്റ് സാരികള്‍ തന്നെ.
ബ്രൊക്കേഡ് സാരിയിലെ സ്‌റ്റോണ്‍ വര്‍ക്കുകള്‍ പാടെ ഔട്ടായി. വിവാഹ മാര്‍ക്കറ്റിലായിരുന്നു സ്‌റ്റോണ്‍ വര്‍ക്കുകള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നത്. എന്നാല്‍ ഹെവിയായ സ്‌റ്റോണ്‍ വര്‍ക്കുകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കുറവാണ്.
നിറം മാറണോ ?
പിങ്കും പിങ്കിന്റെ ഷേഡുകളും ചുവപ്പും ചുവപ്പിന്റെ ഷേഡുകളും. കല്യാണങ്ങളില്‍ ഇതു വിട്ടൊരു കളിയില്ല മലയാളികള്‍ക്ക്. കല്യാണപ്പെണ്ണിന് മെറൂണും ചുവപ്പുമാണ് ഏറ്റവും പ്രിയം. ചുവപ്പില്‍ ഗോള്‍ഡന്‍ നിറം ചേരുമ്പോള്‍ ഉണ്ടാകുന്ന ഭംഗിയില്‍ നിന്നും മാറി ചിന്തിക്കാന്‍ തയാറല്ല നമ്മള്‍. അതു കൊണ്ട് തന്നെ പട്ടു സാരിയില്‍ ഇപ്പോഴും ട്രെന്‍ഡ് ഈ നിറങ്ങള്‍ തന്നെ.
ഡിസൈനര്‍ വെയര്‍ ഇന്‍
''എന്റെ സങ്കല്‍പങ്ങളെ മറ്റാരെക്കാളും മനസ്സിലാക്കാന്‍ കഴിയുക ഒരു ഡിസൈനര്‍ക്കാണ്.'' പാര്‍ട്ടി വെയറിനായി കടകളായ കടകള്‍ മുഴുവന്‍ കയറിയിറങ്ങി തിരിച്ചെത്തിയാല്‍ പല പെണ്‍കുട്ടികളും ഇങ്ങനെ പറയാറുണ്ട്.
പുതുതലമുറ ഏറ്റവും പുതിയ ട്രെന്‍ഡ് തേടി പോയപ്പോള്‍ അവരുടെ സ്വപ്നങ്ങളെ ചിറകിലേറ്റാന്‍ മാത്രമായി ഡിസൈനര്‍ വെയര്‍ എന്ന പുതിയ ഫാഷന്‍ ലോകം തുറന്നു. ഇപ്പോള്‍ മണവാട്ടിക്കു മാത്രമല്ല അടുത്ത ബന്ധുക്കള്‍ക്കു പോലുമുള്ള വസ്ത്രങ്ങള്‍ അവരുടെ ഇഷ്ടത്തിന് ഡിസൈന്‍ ചെയ്ത് നല്‍കുകയാണ് ചെയ്യാറ്.
കൊച്ചിയിലെ ഡിസൈനര്‍ ഷോപ്പായ മിലന്റെ ഉടമയും ഡിസൈനറുമായ ഷേര്‍ലി റെജിമോന്‍ പറയുന്നു. ''ക്രിസ്ത്യന്‍ െ്രെബഡ്‌സാണ് കൂടുതലും ഡിസൈനര്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. വെള്ള, ക്രീം, പൗഡര്‍ പിങ്ക്, ഗോള്‍ഡന്‍ ഇത്രയൊക്കെയേ ക്രിസ്ത്യന്‍ വധുവിന് നിറങ്ങളുള്ളൂ. അതുകൊണ്ട് അവര്‍ സാരിയിലും ബ്ലൗസിലും ഡിസൈന്‍ വ്യത്യസ്തതകള്‍ ആഗ്രഹിക്കും.
പേള്‍ വര്‍ക്കിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. പാര്‍ട്ടികള്‍, വിവാഹ റിസപ്ഷന്‍ എന്നിവയ്ക്കായി ഗൗണുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഗൗണ്‍ ഇട്ടു കഴിഞ്ഞാല്‍ സാരിയുടുത്തപോലെ ഉണ്ടാകും, റിസപ്ഷന്‍ വേദികളില്‍ പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രിയം ഈ ഗൗണിനോടാണ്''.
ഉടുപ്പു മാത്രം മതിയെനിക്ക്
കുട്ടിയായിരുന്നപ്പോള്‍ ഉടുപ്പ് വേണ്ട ചുരിദാര്‍ മതിയെന്ന് വാശി പിടിച്ച മകള്‍ക്കിപ്പോള്‍ കോളജില്‍ പോകാന്‍ ഫ്രോക്ക് മതി. അമ്മക്ക് ഡിമാന്‍ഡ് ഒന്നേയുള്ളൂ, നല്ല നീളമുള്ള ഒരു മാക്‌സി ഡ്രസ്സ് തനിക്കും വേണം. കാരണം, ഏതു പ്രായക്കാര്‍ക്കും അണിയാന്‍ കഴിയുന്ന നീളമുള്ള മാക്‌സി ഡ്രസ്സ് ആണ് ഇപ്പോള്‍ ട്രെന്‍ഡെന്ന് അച്ഛനറിയില്ലല്ലോ.
കോട്ടന്‍ മെറ്റീരിയലില്‍ സിംപിള്‍ വര്‍ക്കുകളോടു കൂടിയ ഇന്‍ഡോ വെസ്‌റ്റേണ്‍ ഡ്രസ്സിനോടാണ് ഇപ്പോള്‍ യുവത്വത്തിന് പ്രിയം. കാഷ്വലായി അണിയാം, ഒരു ഹെവി ഡിസൈന്‍ മാലയിട്ടാല്‍ ഫങ്ഷന്‍ വെയറായിട്ടും ഉപയോഗിക്കാം എന്ന മള്‍ട്ടി പര്‍പ്പസും ഈ ന്യൂ ജെന്‍ ഡ്രസ്സിനുണ്ട്.
ലോങ് ലോങ് കുര്‍ത്ത
ചെറിയ ടോപ്പും ലോങ് ലെങ്ത് പാട്യാല പാന്റും പെണ്‍കുട്ടികളുടെ പ്രിയ വസ്ത്രമായിരുന്നത് ദാ, ഇന്നലെയായിരുന്നു. ഇന്ന് നേരെ മറിച്ചാണ്. ലോങ് ടോപ്പും ആങ്കിള്‍ ലെങ്ത് പാന്റ്‌സുമാണ് ഫാഷന്‍ ലോകം അടക്കി വാഴുന്നത്. ആങ്കിള്‍ ലെങ്ത് പാന്റുകള്‍ ലെഗിങ്‌സായും കോട്ടന്‍ ട്രൗസേഴ്‌സായും പലാസോ പാന്റായും എത്തുന്നുണ്ടെന്നതാണ് പുതിയ വാര്‍ത്ത.
കുര്‍ത്തകള്‍ പുതിയ ഫാഷന്‍ പരീക്ഷിക്കുന്നത് കട്ട് ഔട്ടുകളിലാണ്. ഫ്‌ലോര്‍ ലെങ്ത് അനാര്‍ക്കലികളാണ് കൂടുതലും ആഘോഷങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നത്. പാര്‍ട്ടി വെയറായി സിംപിള്‍ കുര്‍ത്ത തിരഞ്ഞെടുക്കുന്നവര്‍ വ്യത്യസ്തങ്ങളായ ഇംപോര്‍ട്ടഡ് മെറ്റീരിയലിനാണ് പ്രാധാന്യം നല്‍കുന്നത്.
കുര്‍ത്തകളില്‍ പുതിയ തരംഗമായിരുന്ന ബോട്ട് നെക്ക് പതിയെ മായുന്നു. പകരം ജ്വല്‍ നെക്കാണ് വരാന്‍ പോകുന്ന ട്രെന്‍ഡ്. ബോട്ട് നെക്കിലും അല്‍പം കൂടി കയറി, ഒരു നെക്ക് പീസ് ഇട്ട ഫീലാണ് ഈ ലുക്ക് നല്‍കുന്നത്. ഹെവി വര്‍ക്കോടു കൂടിയ ലോങ് ജാക്കറ്റുകളുള്ള കുര്‍ത്തകളും പാര്‍ട്ടിവെയറില്‍ ട്രെന്‍ഡാണ്. ട്രഡീഷനല്‍ പ്രിന്റുകളോടു കൂടിയ ജാക്കറ്റുകള്‍ക്കും ഡിമാന്‍ഡുണ്ട്.
കല്യാണപ്പെണ്ണിന് പരമ്പരാഗത ശൈലി
ട്രഡീഷനല്‍ പട്ടാണ് ഹിന്ദു വിവാഹത്തില്‍ പെണ്‍കുട്ടികള്‍ക്കു പ്രിയപ്പെട്ടത്. ഗോള്‍ഡന്‍ മിക്‌സില്‍ ചെക്കുകളോടു കൂടിയ ഒറിജിനല്‍ പട്ടും പ്ലെയ്ന്‍ വിത്ത് ബോര്‍ഡറിനുമാണ് ആവശ്യക്കാരേറെ. ഗോള്‍ഡിനൊപ്പം തന്നെ സില്‍വര്‍ കസവും മിക്‌സ് ചെയ്ത ട്രെന്‍ഡാണ് ജയലക്ഷ്മിയുടെ െ്രെബഡല്‍ സ്‌പെഷല്‍. ബനാറസിയും മുഗള്‍ പട്ടും എന്നും പ്രിയപ്പെട്ടതാണ്. സില്‍ക്ക് സാരിയില്‍ വീതി കൂടിയ ബോര്‍ഡറുകളാണ് ജയലക്ഷ്മി ഒരുക്കുന്ന വ്യത്യസ്തതകള്‍.
ക്രിസ്ത്യന്‍ െ്രെബഡ്‌സ് ഇപ്പോള്‍ തനത് വെള്ള നിറത്തില്‍ നിന്നും അല്‍പം കൂടി വ്യത്യസ്തമായ കളറുകളാണ് വിവാഹത്തിനായി തിരഞ്ഞെടുക്കുന്നത്. ഷാംപെയിന്‍ നിറം ഇപ്പോള്‍ ക്രിസ്ത്യന്‍ െ്രെബഡ്‌സിന്റെ ഫേവറിറ്റാണ്. ഗോള്‍ഡന്‍ നിറത്തില്‍ പേള്‍ വര്‍ക്ക് ചെയ്തതും ലൈറ്റ് ബെയ്ജ് കളറില്‍ സ്‌റ്റോണും കട്ട് വര്‍ക്കോടു കൂടിയതും ഓഫ് വൈറ്റില്‍ ത്രെഡ് വര്‍ക്കുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഓഫ് ഷോള്‍ഡറും ക്രേപ്‌ലെറ്റും തരംഗമാണ്.
സ്‌കര്‍ട്ടാണ് താരം
പഴയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയിലെ പാട്ടുകള്‍ ടിവിയില്‍ കണ്ടാല്‍ ഞെട്ടരുത്. ഏറ്റവും പുതിയ ഡിസൈനര്‍ വെയര്‍ എന്ന് പറഞ്ഞ് കസ്റ്റമൈസ്ഡ് ഡിസൈന്‍ ചെയ്ത് പൊന്നു പോലെ വാങ്ങിച്ച അതേ സ്‌കര്‍ട്ട് തന്നെയല്ലേ ഇതെന്ന് സംശയം തോന്നാം. ബ്ലൗസിന് മാത്രം അല്‍പസ്വല്‍പം മാറ്റം വരുത്തിയിട്ടുണ്ടെന്നു മാത്രം. എഴുപതുകളിലെ മാക്‌സി പാവാടകളാണ് ഇപ്പോള്‍ ക്ലാസ്സി എത്‌നിക് സ്‌കര്‍ട്ട്‌സ് എന്ന പേരില്‍ വിലസുന്നത്.
ഫുള്‍ ലെങ്ത് പാവാടകളായിരുന്നു കുറച്ചു നാള്‍ മുന്‍പ് വരെ താരം. പക്ഷേ, കാഷ്വല്‍ യൂസിന് ഇപ്പോള്‍ പ്രിയപ്പെട്ടത് ത്രീ ഫോര്‍ത് ലെങ്ത് പാവാടകളാണ്. കലംകാരിയും ഇക്കത്തും പ്രിന്റ്ഡ് സില്‍ക്കും സ്‌കര്‍ട്ട് മെറ്റീരിയലില്‍ മുന്നില്‍ തന്നെയുണ്ട്. പ്ലെയിന്‍ ക്രോപ്പ് ടോപ്പാണ് ഇവയ്ക്കു കൂട്ടിനായി എത്തുന്നത്.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT