Shopping

പതിമുഖം, ദാഹശമനി; വ്യാജന്മാരെ സൂക്ഷിക്കുക

പതിമുഖം, ദാഹശമനി; വ്യാജന്മാരെ സൂക്ഷിക്കുക
X

കുടിവെള്ളത്തിന് ആകര്‍ഷകമായ നിറം നല്‍കുന്ന പതിമുഖം നമുക്കെങ്ങനെ 10 രൂപയ്ക്കു കിട്ടുമെന്ന് നാം ചിന്തിച്ചിട്ടുണ്ടോ?. ആരോഗ്യ ഗുണങ്ങളുള്ള പതിമുഖം ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ ദാഹ ശമിനികളിലെ പ്രധാന ചേരുവയായി മാറി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ 90 ശതമാനം റെസ്റ്റോറന്റുകളിലും കിട്ടുന്ന കുടിവെള്ളം പിങ്ക് നിറത്തിലുള്ളതാണ്. കേരളത്തില്‍ ഒരുദിവസം ഏകദേശം മൂന്ന് നാല് ടണ്‍ ദാഹശമനികള്‍ വില്‍ക്കപ്പെടുന്നു.

കേരളത്തില്‍ ദിനം പ്രതി ടണ്‍ കണക്കിനാണ് ഇതിന്റെ ഉപഭോഗം. എന്നാല്‍, ഇത്രയധികം പതിമുഖം കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്നില്ല എന്നതാണ് സത്യം. വ്യാവസായിക അടിസ്ഥാനത്തില്‍ അധികമാരും പതിമുഖം കൃഷി ചെയ്യുന്നില്ല. മലയോര മേഖലകളില്‍ പോലും വിരളമായി കാണുന്ന പതിമുഖം 90% വരുന്നത് തമിഴ് നാട്ടില്‍ നിന്നാണ്. എന്നാല്‍, കേരളത്തിലേക്കാള്‍ കുറച്ച് മരങ്ങളുള്ള തമിഴ്നാട്ടില്‍ എവിടെയാണ് ഇത്രയധികം പതിമുഖം കൃഷി ചെയ്യുന്നത്.

ഇതിന്റെ സത്യാവസ്ഥ എന്തെന്നാല്‍ തമിഴ്നാട്ടിലെ തടിമില്ലുകളിലേയും ഫര്‍ണിച്ചര്‍ ഫാക്ടറികളിലേയും തടി വേസ്റ്റുകളില്‍ കൃത്രിമ ചായം കലര്‍ത്തി ഉണക്കി അയക്കുന്നതാവാനാണ് സാധ്യത. വൃക്കയേയും മറ്റ് ആന്തരിക അവയവങ്ങളെയും മാരകമായി ബാധിക്കുന്നതാണ് ഇതില്‍ ചേര്‍ക്കുന്ന നിറവും മറ്റു രാസപദാര്‍ത്ഥങ്ങളും.

മരുന്ന് കടയില്‍ 100 ഗ്രാം പതിമുഖത്തിന് 90 രൂപയാണ് വില. എന്നാല്‍, എങ്ങനെയാണ് 10 രൂപയ്ക്ക് പതിമുഖം ദാഹശമനി പായ്ക്കറ്റില്‍ ലഭിക്കുന്നത്?. 10 രൂപയാണ് നമ്മള്‍ കൊടുക്കുന്നതെങ്കില്‍ ഇതിന്റെ ഉത്പാദന ചിലവ് എത്രയായിരിക്കും.

പതിമുഖം നിര്‍ബന്ധമാണെങ്കില്‍ മരുന്ന് കടകളില്‍ നിന്നോ മറ്റും വാങ്ങി ഉപയോഗിക്കുന്നതല്ലേ നല്ലത്. അതല്ലെങ്കില്‍ പരമ്പരാഗതമായി കുടിവെള്ളത്തില്‍ ചേര്‍ക്കുന്ന ജീരകം, ഉലുവ, പേരയില, തുളസിയില തുടങ്ങിയ വസ്തുക്കളിലേക്ക് തിരിച്ചു പോകുന്നതാവും നന്നാവുക.

Next Story

RELATED STORIES

Share it