Shopping

സാധനങ്ങള്‍ വില്‍ക്കാനുണ്ടോ?;ആമസോണില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗംഭീര ഓഫറുകള്‍

സാധനങ്ങള്‍ വില്‍ക്കാനുണ്ടോ?;ആമസോണില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗംഭീര ഓഫറുകള്‍
X

ണ്‍ലൈന്‍ സെല്ലിങ് എന്നതിന് ഇന്ന് ഒരു വിശദീകരണം ആവശ്യമില്ല. കാരണം പര്‍ച്ചേസിങിനായി ഇന്ന് നമ്മള്‍ കൂടതലായും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളെയാണ്.സമയ ലാഭമാണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വില്പന നടത്തുന്ന സൈറ്റാണ് ആമസോണ്‍. അമേരിക്ക ആസ്ഥാനമായി ജെഫ് ബെസോസ് സ്ഥാപിച്ച ആമസോണ്‍ ഇന്ന് ലോകമെബാടും 180ലധികം രാജ്യങ്ങളില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. വന്‍കിട വില്‍പ്പനക്കാര്‍ മുതല്‍ വീട്ടില്‍ ഒറ്റമുറിയില്‍ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ വരെ ആമസോണിലൂടെ സാധനങ്ങള്‍ വിറ്റു വരുമാനം നേടുന്നു.

ഇ കൊമേഴ്‌സ് വെബ്‌സൈറ്റിലെ വില്‍പ്പനക്കാര്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനവുമായി ആമസോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. പുതിയ വില്‍പ്പനക്കാര്‍ക്കുള്ള ഫീസില്‍ 50 ശതമാനം കുറവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെസ്റ്റിവല്‍ സീസണ്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ഇളവ്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2022 വില്‍പ്പന സെപ്തംബര്‍ 23ന് ആരംഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം പറയുന്നത് അനുസരിച്ച് ഒക്ടോബര്‍ 26ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുകയും 90 ദിവസത്തിനുള്ളില്‍ ലോഞ്ച് ചെയ്യുകയും ചെയ്യുന്ന പുതിയ വില്‍പ്പനക്കാര്‍ക്കാണ് 50 ശതമാനം ഇളവിന് അര്‍ഹതയുണ്ടാകുക.

കമ്പനിയുടെ വെബ്‌സൈറ്റില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ചും വില്‍പ്പനക്കാര്‍ക്ക് ഇളവിന് അര്‍ഹതയുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 'ആഗസ്റ്റ് 28 മുതല്‍ ഒക്ടോബര്‍ 26 വരെ amazon.in ല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പുതിയ വില്‍പ്പനക്കാര്‍ക്കും രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ആരംഭിക്കുന്നവര്‍ക്കും വില്‍പ്പന ഫീസില്‍ 50 ശതമാനം ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്' എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പ്രാദേശിക സ്‌റ്റോറുകള്‍, പരമ്പരാഗത നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഡിജിറ്റല്‍ സംരംഭകര്‍ എന്നിവര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് വരാനിരിക്കുന്ന ഫെസ്റ്റിവല്‍ വില്‍പ്പനയെന്ന് കമ്പനി അറിയിച്ചു.ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2022 വില്‍പ്പനയിലേക്ക് നേരത്തേ എന്‍ട്രി ലഭിക്കും. കൂടാതെ വില്‍പ്പനയ്ക്കിടെ ഉപഭോക്താക്കള്‍ക്ക് നിരവധി ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന ഇളവുകളും പ്രയോജനപ്പെടുത്താം.

ആമസോണ്‍ സെല്ലര്‍ ആകണോ?

ആമസോണില്‍ ഒരു സെല്ലറായി രജിസ്റ്റര്‍ ചെയ്യുന്നതിന് ആദ്യം httsp://sell.amazon.in/ എന്ന സൈറ്റ് സന്ദര്‍ശിക്കണം. അവിടെ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് കൊടുത്തിട്ടുണ്ടാകും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ പക്കല്‍ ഈകാര്യങ്ങള്‍ ഒക്കെ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

1. ആക്റ്റീവായ ഒരു മൊബൈല്‍ നമ്പര്‍

2. ജിഎസ്ടി നമ്പര്‍

3. പാന്‍ കാര്‍ഡ്

4. ബാങ്ക് അക്കൗണ്ട്

5. ഇമെയില്‍ ഐഡി

ഇവയെല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം രജിസ്‌ട്രേഷന്‍ പ്രക്രിയയിലേക്ക് നീങ്ങുക. അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.

1. നിങ്ങള്‍ക്ക് നിലവില്‍ ആമസോണില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ആ ഇമെയില്‍ ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.

2. ഇനി അക്കൗണ്ട് ഇല്ലെങ്കില്‍ 'Create account' ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഉണ്ടാക്കാം.

3. അതിന് ശേഷം GST ഫോമില്‍ എങ്ങനെയാണോ നിങ്ങളുടെ കമ്പനിയുടെ പേര് ഉള്ളത് അത് തന്നെ നല്‍കുക

4. അതിന് ശേഷം ഒടിപിയിലൂടെ മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക

5. നിങ്ങളുടെ കടയുടെ അല്ലെങ്കില്‍ ബിസിനസിന്റെ പേര്, ഉല്‍പന്നങ്ങളുടെ പേര്, വിലാസം എന്നിവ നല്‍കുക.

6. നിങ്ങളുടെ GST, പാന്‍ കാര്‍ഡ് വിവരങ്ങള്‍ കൊടുക്കുക

7. ഡാഷ്‌ബോര്‍ഡിലുള്ള ' PRODUCTS TO SELL' എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം നിങ്ങളുടെ ഉല്‍്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുക.

8. നിങ്ങളുടെ ഉല്‍പന്നത്തിന്റെ പേരോ ബാര്‍കോഡോ നിലവിലുള്ള കാറ്റലോഗില്‍ തിരയുക

9. കാറ്റലോഗില്‍ നിങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നത്തിന്റെ വിവരങ്ങള്‍ ഇല്ലെങ്കില്‍ പുതിയ ലിസ്റ്റിംഗ് കൊടുക്കാന്‍ ''I'm adding a product not sold on Aamzon'

എന്ന ഓപ്ഷന്‍ കൊടുക്കുക

10. ശേഷം ഉത്പന്നത്തിന്റെ വില, ഗുണ നിലവാരം, ഷിപ്പിംഗ് വിവരങ്ങള്‍ എന്നിവ കൊടുക്കുക.

11. ശേഷം 'സേവ് & ഫിനിഷ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

12 . ഇതിന് ശേഷം നിങ്ങളുടെ സെല്ലിങ് ഡാഷ്‌ബോര്‍ഡില്‍ പോയി കൂടുതലായി എന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ ഉണ്ടെങ്കില്‍ അവ കൊടുത്ത ശേഷം നിങ്ങളുടെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ അപ്ലോഡ് ചെയ്യുക.

13. ശേഷം 'Launch your business' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഇത്രയും കാര്യങ്ങള്‍ ചെയ്‌തെങ്കില്‍ നിങ്ങള്‍ക്കും ആമസോണിലൂടെ വരുമാനം നേടാനാകും.






ബംഗലൂരു:




Next Story

RELATED STORIES

Share it