Food

നാവില്‍ കൊതിയൂറും ഇളനീര്‍ പായസം

നാവില്‍ കൊതിയൂറും ഇളനീര്‍ പായസം
X

പായസം കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും.എന്നാല്‍ സമയ നഷ്ടം ചിന്തിച്ചാണ് ആ ഇഷ്ടം നമ്മള്‍ ഉപേക്ഷിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ഒരു പായസമാണ് ഇളനീര്‍ പായസം.പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഈ പായസത്തിലൂടെ ലഭിക്കുന്നു എന്നുള്ളതാണ് ഈ പായസത്തിന്റെ മറ്റൊരു പ്രത്യേകത. ആരോഗ്യത്തിനും രുചിക്കും ഒരു പോലെ പ്രാധാന്യം നല്‍കി കൊണ്ട് തന്നെ നമുക്ക് ഇളനീര്‍ പായസം തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ഇളനീര്‍ - 4 കപ്പ്

പാല്‍ - 2 ലിറ്റര്‍

ഏലക്കപ്പൊടി - കാല്‍ സ്പൂണ്‍

അണ്ടിപ്പരിപ്പ് /ഉണക്കമുന്തിരി - ആവശ്യത്തിന്

നെയ്യ് - 3 ടേബിള്‍ സ്പൂണ്‍

കോണ്‍ഫ്‌ളോര്‍ - 1 സ്പൂണ്‍

കണ്ടന്‍സ്ഡ് മില്‍ക്ക് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇളനീരില്‍ അല്‍പം ഇളനീര്‍ വെള്ളവും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. വെള്ളം അധികം ചേര്‍ക്കരുത്. ശേഷം പാല്‍ നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അതിനു ശേഷം ചെറു തീയില്‍ വച്ച് പാല്‍ കുറുകി വരുന്നത് വരെ പതുക്കെ ഇളക്കുക.കുറുകി വരുമ്പോള്‍ അതിലേക്ക് നമ്മള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന ഇളനീരും,കോണ്‍ഫ്‌ളോറും ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ കുറുകി വരുമ്പോള്‍ അതിലേക്ക് നമുക്ക് ഏലക്കപ്പൊടിയും,അല്‍പം കരിക്ക് അരിഞ്ഞതും കൂടി ചേര്‍ക്കാവുന്നതാണ്. പായസം തീയില്‍ നിന്നും വാങ്ങി വെച്ച് ഇതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക.അല്‍പം നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. പായസം തയ്യാര്‍. ഒന്ന് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുത്താല്‍ പായസം കുറച്ച് കൂടി ടേസ്റ്റിയാകും.


Next Story

RELATED STORIES

Share it