Food

സദ്യക്കൊപ്പം 'രസ'മില്ലാതെ എന്ത് രസം?

സദ്യക്കൊപ്പം രസമില്ലാതെ എന്ത് രസം?
X

ണം പടിക്കല്‍ എത്തി നില്‍ക്കുകയാണ്.പുത്തനുടുപ്പൊക്കെയിട്ട്,പൂക്കളമൊക്കെ ഒരുക്കി ഓണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍.ഓണമെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുക ഓണ സദ്യ തന്നെയായിരിക്കും അല്ലേ.നാലു തരം പായസവും,എരിശേരി,പുളിശേരി,കാളന്‍,ഓലന്‍,സാമ്പാര്‍,രസം അങ്ങനെ നീണ്ടു പോകുന്നു ഓണ സദ്യയിലെ വിഭവങ്ങള്‍.

സദ്യയില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് രസം.പേര് പോലെ ആള് നല്ല രസികന്‍ തന്നെയാ..ഇത്തിരി പുളിപ്പും,ചവര്‍പ്പും എല്ലാം കൂടെ ഒത്തു ചേര്‍ന്ന ഒരു രസികന്‍ ടേസ്റ്റ് തന്നെയാണ് ആശാന്.കൂടാതെ വയറിലെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ രസമാശാന് കഴിയും.ഓണത്തിന് ഇവനെ നമുക്കൊന്ന് പരീക്ഷിച്ച് നോക്കിയാലോ..

ആവശ്യമായ സാധനങ്ങള്‍

01. സാമ്പാറിനു വേവിച്ച പരിപ്പ് ഊറ്റിയെടുത്ത വെള്ളം -ഒന്നര ലീറ്റര്‍

02. വാളന്‍ പുളി പിഴിഞ്ഞത് - 15 മില്ലി

03. വെള്ളം ആവശ്യത്തിന്

04. മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍

മുളകുപൊടി -ഒന്നര ചെറിയ സ്പൂണ്‍

കായം -അഞ്ചു ഗ്രാം

ശര്‍ക്കര അല്പം

ജീരകം - അര ചെറിയ സ്പൂണ്‍

ഉലുവ - കാല്‍ ചെറിയ സ്പൂണ്‍

തക്കാളി അരിഞ്ഞത് - 50 ഗ്രാം

കറിവേപ്പില കുറച്ച്

ഉപ്പ് പാകത്തിന്

05. സാമ്പാര്‍ വറവ് അരച്ചത് - രണ്ടു വലിയ സ്പൂണ്‍

06. മല്ലിയില അരിഞ്ഞത് - 25 ഗ്രാം

07. വെളിച്ചെണ്ണ - ഒരു വലിയ സ്പൂണ്‍

08. കടുക് - അര ചെറിയ സ്പൂണ്‍

വറ്റല്‍മുളക - നാല്

കറിവേപ്പില - രണ്ട് തണ്ട്

പാകം ചെയ്യുന്ന വിധം

1. വാളന്‍പുളി വെള്ളത്തില്‍ കലക്കി , നാലാമത്തെ ചേരുവ ചേര്‍ത്തു നന്നായി തിളപ്പിച്ചു വറ്റിച്ചു കുറുക്കുക.

2. സാമ്പാര്‍ വറവ് അരച്ചതും ചേര്‍ത്തു നന്നായി പതഞ്ഞതിനുശേഷം മില്ലിയില അരിഞ്ഞതും ചേര്‍ക്കുക.

3. വെളിച്ചെണ്ണ ചൂടാക്കി , എട്ടാമത്തെ ചേരുവ വറുത്തതും ചേര്‍ത്തിളക്കുക .

4. ആവശ്യമെങ്കില്‍ അല്പം കുരുമുളകും, ജീരകവും കറിവേപ്പിലയും ചേര്‍ത്ത് വറുത്തു പൊടിച്ചത് ഒരു സ്പൂണ്‍ ചേര്‍ത്താല്‍ രസം കൂടുതല്‍ നന്നായിരിക്കും.

Next Story

RELATED STORIES

Share it