Fashion

വസ്ത്രങ്ങളിലെ 'എക്‌സ്ട്രാ ഫിറ്റിങ്‌സി'നു പിന്നിലെ സീക്രട്‌സ്

വസ്ത്രങ്ങളിലെ എക്‌സ്ട്രാ ഫിറ്റിങ്‌സിനു പിന്നിലെ സീക്രട്‌സ്
X

ചില വസ്ത്രങ്ങള്‍ കാണുമ്പോള്‍ ഇതില്‍ എന്തിനാണ് ചില എക്‌സ്ട്രാ ഫിറ്റിങ്ങ്‌സുകള്‍ എന്ന് നമ്മള്‍ ചിന്തിക്കാറില്ലേ.ഉദാഹരണത്തിന് ജീന്‍സിന്റെ പോക്കറ്റിനുള്ളില്‍ കാണുന്ന കുഞ്ഞി പോക്കറ്റ്,ക്ലോതിങ് സ്ട്രാപ്,നോ പീപ് ബട്ടന്‍.ഇതൊക്കെഎന്തിനാണെന്ന്പലരും ചിന്തിച്ച് കാണും.എന്നാല്‍ ഇതൊന്നും വെറുതേയല്ല,ഇത്തരം 'എക്‌സ്ട്രാ ഫിറ്റിങ്‌സി'നു പിന്നില്‍ ചില സീക്രട്‌സ് ഉണ്ട്.

ജീന്‍സ് സ്‌മോള്‍ പോക്കറ്റ്

കോയിന്‍ പോക്കറ്റ് അഥവാ വാച്ച് പോക്കറ്റ് എന്നാണ് ഈ എക്‌സ്ട്രാ പോക്കറ്റിനെ അറിയപ്പെടുക.ഇത് എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ?വാലറ്റിലോ പോക്കറ്റിലോ വച്ചാല്‍ നഷ്ടപ്പെട്ടേക്കാവുന്ന നാണയങ്ങളും വാച്ചുമൊക്കെ കൃത്യതയോടെ സൂക്ഷിക്കാന്‍ ഈ പോക്കറ്റ് ഉപയോഗിക്കാം. പ്രമുഖ ബ്രാന്‍ഡുകള്‍ ഒരു സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് ആയി തിരഞ്ഞെടുത്തതോടെ സ്‌മോള്‍ പോക്കറ്റ്‌സ് വേറെ ലെവലായി മാറി.



ജീന്‍സ് പോക്കറ്റ് സ്റ്റഡ്


യുവത്വങ്ങള്‍ക്കിടയില്‍ ട്രെന്‍ഡ് ആയി മാറുന്നതിന് മുമ്പ് ജീന്‍സ് ഉപയോഗിച്ചിരുന്നത് ഖനികളില്‍ അധ്വാനിക്കുന്ന തൊഴിലാളികളായിരുന്നു. ഇവരുടെ ജീന്‍സിന്റെ പോക്കറ്റുകള്‍ തൊഴില്‍ സമയങ്ങളില്‍ കീറി പോവുക പതിവായിരുന്നു.ഈ സാഹചര്യത്തിലാണ് കോപ്പര്‍ റിവെറ്റ്‌സ് പോക്കറ്റില്‍ ഘടിപ്പിക്കാം എന്ന ആശയമുണ്ടായത്.പോക്കറ്റിന്റെ ഇരുവശങ്ങളും ഉറപ്പിച്ചു നിര്‍ത്തിയ ബട്ടണ്‍ പോലുള്ള റിവെറ്റ്‌സ് പിന്നീട് ജീന്‍സില്‍ ഫാഷനായി മാറി.



ഗ്രോമെറ്റ്‌സ്

ഷൂ ലേസ് കോര്‍ത്തിട്ടതു പോലുള്ള വള്ളികളും കെട്ടുകളുമുള്ള ചില വസ്ത്രങ്ങള്‍ കണ്ടിട്ടില്ലേ. ഈ വള്ളി കോര്‍ത്തിരിക്കുന്ന ദ്വാരങ്ങള്‍ ഫിനിഷ് ചെയ്യുന്നതിനു വേണ്ടിയും നൂലുകള്‍ പുറത്തുവരാതിരിക്കാനും വേണ്ടിയാണ് ഗ്രോമെറ്റ്‌സ് ഉപയോഗിക്കുന്നത്. ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളിലാണ് ഗ്രോമെറ്റ്‌സ് മിക്കപ്പോഴും തിളങ്ങുന്നത്.ദ്വാരങ്ങള്‍ ഫിനിഷ് ചെയ്യുന്നതിന് വേണ്ടിയാണെങ്കിലും ഇത്തരം ഗ്രോമെറ്റ്‌സ് ഇപ്പോള്‍ ഫാഷന്റെ ഭാഗമായി മാറിയിരിക്കുകയാണ്.ഗ്രോമെറ്റ്‌സ് വസ്ത്രങ്ങള്‍ക്ക് ഭംഗി നല്‍കുന്നതാണ് കാരണം.



ഡബിള്‍ സൈഡഡ് ക്ലോതിങ് ടേപ്

വിടര്‍ന്ന നെക്‌ലൈന്‍ ഉള്ള വസ്ത്രങ്ങള്‍, മിനി സ്‌കര്‍ട്ട്‌സ് എന്നിവയൊക്കെ ഉപയോഗിക്കുമ്പോള്‍ കംഫര്‍ട്ട് ആയിരിക്കാന്‍ വേണ്ടി ഡബിള്‍ സൈഡഡ് ക്ലോതിങ് ടേപ് ഉപയോഗിക്കാം.വളരെ നേര്‍ത്ത ഈ ടേപ് വസ്ത്രത്തിന്റെ നെക്‌ലൈനിലോ ഹെംലൈനിലോ ഒട്ടിച്ച ശേഷം മറുവശം ശരീരത്തില്‍ ഒട്ടിച്ചു വയ്ക്കാം.നേര്‍ത്തതായതിനാല്‍ പുറത്ത് കാണുമെന്ന പേടി ആവശ്യമില്ല.വസ്ത്രത്തിന്റെ ഭംഗി കുറയുകമില്ല, ധരിക്കുന്നവരുടെ ആത്മവിശ്വാസം കൂടുകയും ചെയ്യും.

ക്ലോതിങ് സ്ട്രാപ്

ഒട്ടുമിക്ക റെഡിമെയ്ഡ് വസ്ത്രങ്ങളിലും ഷോള്‍ഡറില്‍ ഇരു വശത്തും സ്ട്രാപ് തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടില്ലേ?ഇതിന്റെ ഉപയോഗമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ. ഷിഫോണ്‍, ജോര്‍ജറ്റ്, നിറ്റ്‌വെയര്‍ എന്നിങ്ങനെ ഒഴുകി കിടക്കുന്ന വസ്ത്രങ്ങളില്‍ ആണ് ഇവ കൂടുതലായും ഉണ്ടാകുക.ഹാങ്ങറില്‍ നിന്നു വഴുതിവീഴാന്‍ സാധ്യതയുള്ള ഇവ വാര്‍ഡ്രോബില്‍ തൂക്കിയിടാന്‍ സഹായിക്കുന്നതിനാണ് ഈ സ്ട്രാപ്.



നോ പീപ് ബട്ടന്‍

പ്ലസ് സൈസ് വിമന്‍സ് വെയര്‍ ഷര്‍ട്ടിലാണ് നോ പീപ് ബട്ടന്‍ ആദ്യ സ്ഥാനം പിടിച്ചത്. വണ്ണമുള്ള സ്ത്രീകള്‍ ഫ്രണ്ട് ഓപ്പണ്‍ ആയ, ബട്ടണ്‍ ഉള്ള ഷര്‍ട്ടുകള്‍ ഇടുമ്പോള്‍ മുന്‍ഭാഗം അല്‍പം തുറന്നിരിക്കാറുണ്ട്. ഈ പ്രശ്‌നം പരിഹരിച്ചു കൊണ്ടാണ് നോ പീപ് ബട്ടണ്‍ എത്തിയത്. ഷര്‍ട്ടിന്റെയും കുര്‍ത്തിയുടെയുമൊക്കെ ഓപ്പണിങ്ങില്‍ പുറത്തുനിന്ന് നോക്കിയാല്‍ കാണാത്ത രീതിയിലാണ് ഈ കുഞ്ഞു ബട്ടണ്‍ പിടിപ്പിച്ചിരിക്കുന്നത്.



Next Story

RELATED STORIES

Share it